കേരളീയർക്ക് ഓണം ആശംസിച്ചു രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും

single-img
27 August 2015

downloadകേരളീയർക്ക് രാഷ്ട്രപതി പ്രണബ് മുഖർജി ഓണം ആശംസിച്ചു. ജാതിമത ഭേദമില്ലാതെ എല്ലാവരും ഒത്തൊരുമയോടെ ആഘോഷിക്കുന്ന ഉത്സവമാണ് ഓണമെന്ന് രാഷ്ട്രപതി സന്ദേശത്തിൽ പറഞ്ഞു.
വിളവെടുപ്പിന്റെ ഉത്സവമായ ഓണം ഇന്ത്യൻ സമൂഹത്തിൽ കൃഷിയുടെ മഹാത്മ്യം ഉയർത്തുന്നതാണെന്ന് ഉപരാഷ്ട്രപതി ഡോ. ഹമീദ് അൻസാരി ഓണ സന്ദേശത്തിൽ ആശംസിച്ചു.