ജമ്മുകാശ്‌മീരിൽ വീണ്ടും പാകിസ്ഥാനിൽ നിന്നുള്ള തീവ്രവാദിയെ പിടികൂടി

single-img
27 August 2015

Armymen-India-Kashmir-Nationalturk-26-610x309ജമ്മുകാശ്‌മീരിൽ വീണ്ടും പാകിസ്ഥാനിൽ നിന്നുള്ള തീവ്രവാദിയെ ജീവനോടെ പിടികൂടി. നാല് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. പാകിസ്താനിലെ മുസാഫര്‍ഗര്‍ ബലൂച്ചില്‍ നിന്നുള്ള 22 വയസുകാരനായ ജാവേദ് അഹമ്മദ് എന്നയാെളയാണ് സൈന്യം ഏറ്റുമുട്ടലിലൂടെ കീഴ്‌പ്പെടുത്തിയത്. ഇയാളെ വനത്തിനുള്ളില്‍ ചോദ്യംചെയ്ത് വരികയാണ്. വൈകാതെ ശ്രീനഗറിലേക്ക് കൊണ്ടുവരും. നേരത്തെ കാശ്‌മീരിലെ ഉധംപൂരിൽ സൈനിക വാഹനത്തിനു നേർക്ക് ആക്രമണം നടത്തിയ മുഹമ്മദ് നവേദ് എന്ന തീവ്രവാദിയെ ഈ മാസമാദ്യം സൈന്യം ജീവനോടെ പിടികൂടിയിരുന്നു. പാകിസ്ഥാനിലെ തീവ്രവാദ സംഘടനയായ ലഷ്കറെ തയ്ബയിലെ അംഗമാണ് അഹമ്മദെന്ന് കരുതുന്നു. ലഷ്കർ ക്യാന്പിൽ അഹമ്മദ് പരിശീലനം നേടിയിട്ടുണ്ടെന്നും സൈന്യം കരുതുന്നു.