പെരുമ്പാവൂര്‍- ആലുവ റൂട്ടിലോടുന്ന സോണിയ ബസ് കഴിഞ്ഞദിവസം സര്‍വ്വീസ് നടത്തിയത് പറക്കമുറ്റാത്ത മൂന്ന് കുഞ്ഞുങ്ങള്‍ക്കു വേണ്ടിയായിരുന്നു

single-img
27 August 2015

Sonia Buss

ഡെങ്കിപ്പനി ബാധിച്ച് അകാലത്തില്‍ മരണപ്പെട്ട യുവാവിന്റെ കുടുംബത്തിനു വേണ്ടി ഒരു ബസിന്റെ ഒരുദിവസത്തെ ഓണയോട്ടം മാറ്റിവെച്ചു. വാഹനത്തില്‍ കയറിയവരോട് ടിക്കറ്റില്ലെന്നും കയ്യിലുള്ളത് ബസില്‍ സ്ഥാപിച്ചിരിക്കുന്ന പെട്ടിയില്‍ നിക്ഷേപിച്ചാല്‍ മതിയെന്നും പറഞ്ഞപ്പോള്‍ യാത്രക്കാര്‍ ഒന്ന് അമ്പരന്നു. എന്നാല്‍ പറക്കമുറ്റാത്ത മൂന്ന് കുട്ടികള്‍ക്കും അവരുടെ അമ്മയ്ക്കും വേണ്ടിയുള്ളതാണ് ഈ സംവിധാനമെന്ന് മനസ്സിലായതോടെ തങ്ങളാല്‍ കഴിയുന്ന രീതിയില്‍ അവര്‍ സഹായവുമായി കൂടെ നിന്നു.

പെരുമ്പാവൂര്‍- ആലുവ റൂട്ടിലോടുന്ന സോണിയ ബസാണ് സുഹൃത്തിന്റെ കുടുംബത്തിന് വേണ്ടി കഴിഞ്ഞ ദിവസം നിരത്തിലിറങ്ങിയത്. ഡങ്കിപ്പനി ബാധിച്ച് മരിച്ച പള്ളിക്കവല മറ്റത്തില്‍ ഹക്കീമിന്റെ കുടുംബത്തിനു വേണ്ടിയാണ് സോചണിയ ബസ് ഓടിയത്. നിര്‍ധന കുടുംബത്തിലെ അംഗമായ ഹക്കീം ട്രസ് ജോലികള്‍ ചെയ്താണ് കുടുംബം
പുലര്‍ത്തിയിരുന്നത്.

ഓട്ടിസം ബാധിച്ച മകനടക്കം മൂന്ന് മക്കളാണ് ഹക്കീമിനുളളത്. പൊതുപ്രവര്‍ത്തകനും അധ്യാപകനുമായ കെ.എ. സൗഷാദ് ഹക്കീമിന്റെ കുടുംബത്തിനായി സാന്ത്വനം പരിപാടിയില്‍ അപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് വി. പി. സജീന്ദ്രന്‍ എംഎല്‍എയുടെ നിര്‍ദേശപ്രകാരം കളക്ടര്‍ 25000 രൂപ ധനസഹായം നേരശത്ത അനുവദിച്ചിരുന്നു.