വാര്‍ത്താവിനിമയ ഉപഗ്രഹമായ ജി സാറ്റ്-6 വിക്ഷേപണം ഇന്ന്

single-img
27 August 2015

GSLV-D6_2524400fഇന്ത്യയുടെ ഏറ്റവും പുതിയ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജി സാറ്റ് 6 ഇന്ന് ഭ്രമണപഥത്തിലെത്തിക്കും. വൈകിട്ട് 4.52 ന് ശ്രീഹരിക്കോട്ടയില്‍നിന്ന് ജി സാറ്റ് 6 നെയും വഹിച്ചുകൊണ്ടുള്ള റോക്കറ്റ് പറന്നുയരും. വിക്ഷേപണത്തിനായി 29 മണിക്കൂര്‍ നീളുന്ന കൗണ്ട്ഡൗണ്‍ ബുധനാഴ്ച രാവിലെ 11.52-ന് തുടങ്ങി.ജിസാറ്റ് പരമ്പരയിലെ പന്ത്രണ്ടാത്തെ വിക്ഷേപണമാണ് ഇന്ന് നടക്കുന്നത്.കൗണ്ട് ഡൗണ്‍ വിജയകരമായി പുരോഗമിക്കുകയാണെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ക്രയോജനിക് എന്‍ജിനില്‍ ദ്രവീകൃത ഓക്‌സിജനും ഹൈഡ്രജനുമാണ് ഇന്ധനമായി ഉപയോഗിക്കുന്നത്.2117കിലോ ആണ് ഉപഗ്രഹത്തിന്റെ ഭാരം.9 വര്‍ഷമാണ് ആയുസ് പ്രതീക്ഷിക്കുന്നത്.