വീസയ്ക്കായി വ്യാജ രേഖകള്‍:മലയാളി നടി നീതു കൃഷ്ണയെ പൊലീസ് അറസ്റ്റ് ചെയ്തു

single-img
27 August 2015

neethu-krishnaയുഎസ് വീസയ്ക്കായി ചെന്നൈയിലെ യുഎസ് കോണ്‍സുലേറ്റില്‍ വ്യാജ രേഖകള്‍ സമര്‍പ്പിച്ചതിന് മലയാളി നടി നീതു കൃഷ്ണയെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശി ജസ്റ്റിന്‍ തോമസ്(35) ആലപ്പുഴ സ്വദേശി പി. സുബാഷ്(38) എന്നിവരും നീതുവിനൊപ്പം അറസ്റ്റിലായി.സെലിബ്രേഷന്‍ എന്ന മലയാള ചലച്ചിത്രത്തില്‍ അഭിനയിച്ചിട്ടുളള നീതു കൃഷ്ണ നൃത്ത പരിപാടികളിലും സജീവമായിരുന്നു.

യുഎസില്‍ നടക്കുന്ന വിവാഹച്ചടങ്ങില്‍ പരിപാടി അവതരിപ്പിക്കാന്‍ പോകാനെന്ന് കാണിച്ചാണ് വീസയ്ക്ക് അപേക്ഷ നല്‍കിയത്. വിവാഹക്ഷണക്കത്തും അപേക്ഷയോടോപ്പം ഇവര്‍ സമര്‍പ്പിച്ചിരുന്നു. നീതുവിന്റെ വീസ അഭിമുഖത്തിനിടെ യുഎസ് കോണ്‍സുലേറ്റഅ ഉദ്യോഗസ്ഥരില്‍ ഒരാള്‍ നടത്തിയ സുഷ്മ പരിശോധനയില്‍ വിവാഹക്ഷണക്കത്തും സ്‌പോണര്‍ഷിപ്പും വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി.