സൗഹൃദവും ഭയവും അത്ഭുതവും ഇടകലര്‍ന്ന, ലോകരാജ്യങ്ങളിലെ വിചിത്രമായ അതിര്‍ത്തികളിലൂടെ ഒരു യാത്ര

single-img
26 August 2015

അര്‍ജന്റീന- പരാഗ്വ- ബ്രസീല്‍

Argentina Brazil
ലോകപ്രശസ്തമായ അതിര്‍ത്തികളിലൊന്നാണ് ‘ത്രി മുനമ്പ്’ എന്നറിയപ്പെടുന്ന ഇവിടം. ഇഗ്വാഴ് നദിയും പരാനാ നദിയും കൂട്ടിമുട്ടുന്ന സ്ഥലത്താണ് തെക്കേ അമേരിക്കന്‍ രാജ്യങ്ങളായ അര്‍ജന്റീന, പരാഗ്വ, ബ്രസീല്‍ എന്നവ അതിര്‍ത്തി പങ്കിടുന്നത്.

ചൈന- നേപ്പാള്‍

Nepal and China
ഏഷ്യന്‍ രാജ്യങ്ങളും ഇന്ത്യയുടെ അയല്‍രാജ്യങ്ങളുമായ ചൈനയേയും നേപ്പാളിനേയും ഒരു അതിര്‍ത്തിയായി നിന്ന് വേര്‍തിരിക്കുന്നത് എവറെസ്റ്റ് കൊടുമുടിയാണ്. കൊടുമുടിയുടെ അതത് രാജ്യങ്ങളുടെ വശം ആ രാജ്യങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്.

അര്‍ജന്റീന- ബ്രസീല്‍

Arge Brazil Igazu
ഇഗ്വാഴ് നദിയിലെ വെള്ളച്ചാട്ടമാണ് അര്‍ജന്റീന ബ്രസീല്‍ എന്നീ തെക്കേ അമേരിക്കന്‍ രാജ്യങ്ങളുടെ അതിര്‍ത്തി രൂപപ്പെടുത്തിയിരിക്കുന്നത്.

നെതര്‍ലാന്‍ഡ് – ബെല്‍ജിയം

Netherland Belgium
ലോകത്തിലെ തന്നെ ഏറ്റവും ലളിതവും സമാധാനപരവുമായ അന്താരാഷ്ട്ര അതിര്‍ത്തിയാണ് നെതര്‍ലാന്‍ഡ് ബെല്‍ജിയം അതിര്‍ത്തി. ബാര്‍ലെ ടൗണില്‍ കൂടിയുള്ള ഈ അതിര്‍ത്തിക്ക് അപ്പുറവും ഇപ്പുറവും അതത് രാജ്യങ്ങളുടെ അടയാളങ്ങള്‍ വെച്ചിട്ടുണ്ട് എന്നുള്ളതാണ് ഏക സൂചകവും.

ഉക്രെയിന്‍- പോളണ്ട്

Ukrane Poland
ഉക്രെയിനിന്റെയും പോളണ്ടിന്റേയും അതിര്‍ത്തി ആര്‍ട്ട് ഫെസ്റ്റിവല്‍ കേന്ദ്രം കൂടിയാണ്. ഈ അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളും വാര്‍ഷിക ലാന്റ് ആര്‍ട്ട് ഫെസ്റ്റിലെില്‍ മത്സ്യങ്ങളുടെ രൂപങ്ങള്‍ വരയാറുണ്ട്.

അഫ്ഗാനിസ്ഥാന്‍- പാകിസ്ഥാന്‍

Afgani Pakista
പാകിസ്ഥാനേയും അഫ്ഗാനിസ്ഥാനേയും വിഭജിച്ച് നിര്‍ത്തുന്ന അതിര്‍ത്തിയാണ് തൊര്‍ക്കാം ഗേറ്റ്.

സ്ലോവാക്യ- പോളണ്ട്

Slowakya ANd Poland
തത്രാസ് പര്‍വ്വതത്തിലെ മൗണ്ട് റൈസിയിലാണ് സ്ലോവാക്യയും പോളണ്ടും തമ്മിലുള്ള അന്താരാഷ്ട്ര അതിര്‍ത്തി രേഖപ്പെടുത്തിയിരിക്കുന്നത്.

സ്വീഡന്‍- നോര്‍വേ

Sweden Norway
ഏകദേശം ആയിരത്തോളം മൈലുകള്‍ നീണ്ടുകിടക്കുന്നതാണ് നോര്‍ഡിക് രാജ്യങ്ങളായ സ്വീഡന്റേയും നോര്‍വേയുടേയും രാജ്യാന്തര അതിര്‍ത്തി പൈന്‍മരങ്ങളും മഞ്ഞും കൊണ്ട് സമ്പുഷ്ടമാണ്. രാജ്യന്തര അതിര്‍ത്തി കടന്നുപോകുന്ന വരികളിലെ പൈന്‍മരങ്ങള്‍ മുറിച്ചുമാറ്റി രണ്ടുരാജ്യത്തേയും സാഹസിക പ്രേമികള്‍ മഞ്ഞുവണ്ടിയോടിക്കുന്ന ഇടംകൂടിയാണ് ഇവിടം.

ബ്രിട്ടന്‍- സ്‌പെയിന്‍

Vehicles wait to enter to the British Colony of Gibraltar at its border with Spain, in La Linea de la Concepcion...Vehicles wait to enter to the British Colony of Gibraltar at its border with Spain, in La Linea de la Concepcion, southern Spain July 29, 2013. Britain's Foreign Secretary William Hague telephoned his spanish counterpart Jose Garcia Margallo to raise concerns that Spanish officials have deliberately caused long delays at the border crossing from Spain to Gibraltar over the weekend, according to British media.    REUTERS/Jon Nazca (SPAIN - Tags: POLITICS)
ബ്രിട്ടീഷ് പ്രദേശമായ ജിബ്രാള്‍ട്ടറും സ്‌പെയിനും തമ്മിലുള്ള അന്താരാഷ്ട്ര അതിര്‍ത്തി ചെക്ക് പോസ്റ്റ്

കോസ്റ്റാറിക്ക- പനാമ

CostaRica ANd Panama
മദ്ധ്യ അമേരിക്കന്‍ രാജ്യങ്ങളായ കോസ്റ്റാറിക്കയുടേയും പനാമയുടെയും അതിര്‍ത്തി നിശ്ചിയിക്കുന്നത് ഒരു ഒറ്റവരി പാലമാണ്. സിക്‌സോള നദിക്ക് കുറുകേയുള്ള ഈ പാലത്തിലൂടെ കാറുകളും ട്രക്കുകളും ഉള്‍പ്പെടെ ായിരക്കണക്കിന് വാഹനങ്ങളാണ് ദിനവുംകടന്ന് പോകുന്നത്.

ഇന്ത്യ- പാകിസ്ഥാന്‍

Ind- Pak
ലോകപ്രശസ്തമായ മറ്റൊരു അതിര്‍ത്തിയാണ് ഇന്ത്യയുടെയും പാകിസ്ഥാന്റെയും അതിര്‍ത്തിയായ വാഖ. ദിവസവും രണ്ടു രാജ്യങ്ങളുടെയും ദേശിയ പതാക ഉയര്‍ത്തല്‍ താഴ്ത്തല്‍ ചടങ്ങും സൈനിക പരേഡും നടക്കുന്ന ഇടമാണിവിടം. വാഖയിലെ ആഘോഷങ്ങള്‍ ഇരുരാജ്യങ്ങളും ആരംഭിച്ചത് 1959ലാണ്. ഇരുരാജ്യങ്ങളും രാവിലെ റോഡുവഴിയുള്ള ഗതാഗതത്തിനായി പതാക ഉയര്‍ത്തി ഗേറ്റ് തുറക്കുകയും വൈകുന്നേരം പതാക താഴ്ത്തി ഗേറ്റ് അടയ്ക്കുകയും ചെയ്യുന്നു. ഇത് വീക്ഷിക്കാന്‍ ദിനംപ്രതി ഇന്ത്യയിലേയും പാകിസ്ഥാനിലേയും ആയിരക്കണക്കിന് ജനങ്ങളാണ് വാഖയില്‍ എത്താറുള്ളത്.

യു.എസ്.എ- മെക്‌സിക്കോ

USA Mexico
അമേരിക്കയിലെ അരിസോണയും മെക്‌സിക്കോയും തമ്മില്‍ വേര്‍തിരിക്കുന്നത് മറ്റൊരു രസകരമായ അതിര്‍ത്തിയാണ്. വീതികൂടി കമ്പികള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന അതിര്‍ത്തിയിലെ മതില്‍ ‘നെറ്റ്’ ആക്കി ഇരു രാജ്യങ്ങളും ഇവിടെ വോളിബാള്‍ കളിക്കാറുണ്ട്.

സ്‌പെയിന്‍- പോര്‍ച്ചുഗല്‍

Spain- Portugal
ഉയരത്തില്‍ വലിച്ചുകെട്ടിയ കമ്പിയിലൂടെ (സിപ്പ് ലൈന്‍) സ്‌പെയിനില്‍ നിന്നും പോര്‍ച്ചുഗലിലേക്കു കടക്കാം. അതാണ് സ്‌പെയിന്‍ പോര്‍ച്ചുഗല്‍ അതിര്‍ത്തിയിലെ പ്രത്യേകത.

സ്‌കോട്ട്‌ലാന്റ് – ഇംഗ്ലണ്ട്

Scotland England
ലോകപ്രസിദ്ധമായ ഹേഡ്രിയന്‍ മതിലാണ് ബ്രീട്ടീഷ് രാജ്യങ്ങളായ ഇംഗ്ലണ്ടിനേയും സ്‌കോട്ട്‌ലാന്റിനേയും തമ്മില്‍ വേര്‍തിരിക്കുന്നത്. ക്രിസ്തുവര്‍ഷം 122ല്‍ പണിയാരംഭിച്ച ഈ മതില്‍ 73 മൈല്‍ ദൂരത്തില്‍ കിഴക്ക് ന്യൂ കാസില്‍ നഗരത്തില്‍ ടൈന്‍ നദിക്കരയില്‍ നിന്ന് തുടങ്ങി പടിഞ്ഞാറ് സോള്‍വേയ് ഉള്‍ക്കടല്‍ വരെ നീണ്ടുകിടക്കുന്നു.

യു.എസ്.എ- കാനഡ

USA Canada
ലോകത്തിലെ ഏറ്റവും നീളം കൂടിയ അതിര്‍ത്തിയാണ് യു.എസ് കാനഡ രാജ്യങ്ങളുടേത്. ഏകദേശം 5500 മൈല്‍ ദൂരമാണ് ഈ അതിര്‍ത്തിയുടെ നീളം.

സ്ലോവാക്യ- ആസ്ട്രിയ- ഹംഗറി

Slowakia Austria
ത്രികോണാകൃതിയിലുള്ള ഒരു പിക്‌നിക് ടേബിളാണ് സ്ലോവാക്യ ആസ്ട്രിയ ഹംഗറി രാജ്യങ്ങളുടെ അതിര്‍ത്തികള്‍ നിശ്ചയിച്ചിരിക്കുന്നത്. മൂന്ന് രാജ്യങ്ങളുടേയും പ്രതിനിധികള്‍ക്ക് ഇരിക്കാവുന്ന രീതിയില്‍ ടേബിളിന് ചുറ്റും ബഞ്ചും ഘടിപ്പിച്ചിട്ടുണ്ട്.

ഇറ്റലി- വത്തിക്കാന്‍

Vathikan Italy
ഇറ്റലിയെന്ന രാജ്യത്തിന് അകത്തുള്ള ഒരു സ്വതന്ത്ര രാജ്യമാണ് വത്തിക്കാന്‍. മാര്‍പാപ്പയുടെ ആസ്ഥാനമായ സെന്റ് പീറ്റേഴ്‌സ് ബസലിക്ക സ്ഥിതിചെയ്യുന്ന വത്തിക്കാനെ ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമെന്നാണ് അറിയപ്പെടുന്നത്. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിന്റെ കവാടമാണ് ഇറ്റലിലും വത്തിക്കാനുമായുള്ള അതിര്‍ത്തിയായി നിശ്ചയിച്ചിരിക്കുന്നത്.

ഹെയ്തി- ഡൊമിനിക്കന്‍ റിപ്പബ്ലിക്

Haithi Dominican
ഹെയ്തിയുടെയും ഡൊമിനിക്കന്‍ റിപ്പബ്ലികിന്റെയും അതിര്‍ത്തി ഏവരേയും അമ്പരപ്പിക്കുന്ന വ്യത്യസ്തതയുള്ള ഒന്നാണ്. അതിര്‍ത്തിക്കിപ്പുറത്തുള്ള ഹെയ്തിയുടെ പ്രദേശങ്ങള്‍ പച്ചപ്പ് നഷ്ടപ്പെട്ട് മരുഭൂമിക്ക് തുല്യമായി കാണപ്പെടുമ്പോള്‍ വനനശീകരണത്തിനെതിരെ ശക്തമായ നിയമം നിലവിലുള്ള ഡൊമിനിക്യന്‍ പ്രദേശം പച്ചപ്പിനാല്‍ തിങ്ങിനിറഞ്ഞു നില്‍ക്കുന്നു.

ചൈന- വിയറ്റ്‌നാം

China Viatnam
ലോകത്തിലെ ഏറ്റവും മനോഹരമായ അതിര്‍ത്തികളില്‍ ഒന്നാണ് ചൈന വിയറ്റ്‌നാം അതിര്‍ത്തി. മനോഹരമായ ബാന്‍ജിയോക് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത് ഈ അതിര്‍ത്തിയിലാണ്.

ഡെന്‍മാര്‍ക്ക്- സ്വീഡന്‍

Denmark Sweden
ഡെന്‍മാര്‍ക്കിനെയും സ്വീഡനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാണ് ഓര്‍സന്‍ഡ് പാലം.

ബ്രസീല്‍- ബൊളീവിയ

Deforestation for cattle breeding in Rondonia, Brazil, along the Bolivian border. Primary lowland tropical rainforest in Noel Kempff Mercado National Park, Santa Cruz, Bolivia, along the Rio Verde, a tributary of the Rio Itenez or Guapore.
വനനശീകരണത്തിന്റെ മറ്റൊരു മുഖം കാട്ടിത്തരുന്ന രാജ്യാന്തര അതിര്‍ത്തിയാണ് ബ്രസീല്‍ ബൊളീവിയ എന്നീ രാജ്യങ്ങളുടേത്. നദി അതിര്‍ത്തിയായി വിഭജിക്കുന്ന രാജ്യങ്ങളുടെ കരകള്‍ മഴക്കാടുകളാല്‍ സമ്പന്നമാണ്. പക്ഷേ ബ്രസീല്‍ തങ്ങളുടെ വനങ്ങള്‍ മുറിച്ചുമാറ്റിക്കൊണ്ടിരിക്കുന്നു. ബൊളീവിയ വനങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്നു. ചിത്രത്തില്‍ ഇളം പച്ച നിറത്തില്‍ കാണപ്പെടുന്നത് ബ്രസീല്‍ ഭാഗവും ഇരുണ്ട നിറത്തില്‍ കാണപ്പെടുന്നത് ബൊളിവിയ രാജ്യത്തിന്റെ ഭാഗവുമാണ്.

ഈജിപ്ത്- ഇസ്രായേല്‍- ഗാസ മുനമ്പ്

egypt-israel-gaza-space
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നുമെടുത്ത ഈജിപ്ത്, ഇസ്രായേല്‍ എന്നീ രാജ്യങ്ങളുടെയും സ്വയംഭരണ പ്രദേശമായ ഗാസാ മുനമ്പിന്റെയും ചിത്രമാണിത്. ചിത്രത്തില്‍ ഇടതുവശം ഈജിപ്തും വലുതുവശം ഇസ്രായേലുമാണ്. മെഡിറ്ററേനിയന്‍ കടലിനോട് ചേര്‍ന്ന് നീളത്തില്‍ കിടക്കുന്ന പ്രദേശം ഗാസാ മുനമ്പും. കനേഡിയന്‍ ബഹിരാകാശ സഞ്ചാരിയായ ക്രിസ് ഹാഡ്ഫീല്‍ഡാണ് ഈ ചിത്രം പകര്‍ത്തിയത്.

ഉത്തര- ദക്ഷിണ കൊറിയ

South- North Korea
ചരിത്ര വൈരികളായ ഉത്തരകൊറിയയും ദക്ഷിണ കൊറിയയും സൈന്യത്തെ യുദ്ധസജ്ജമായി അണിനിരത്താത്ത ഒരേയൊരു അതിര്‍ത്തി പ്രദേശമാണിത്. കൊറിയന്‍ സൈനിക പിന്‍മാറ്റ മേഖലയെന്ന് അറിയപ്പെടുന്ന ഈ പ്രദേശത്ത് രണ്ടു കൊറിയന്‍ സൈനികരും മുഖത്തോട് മുഖം നോക്കിയാണ് നിലയുറപ്പിച്ചിരിക്കുന്നത്.

ഏഷ്യ- യൂറോപ്പ്

Asia Europe
ലോകത്തിലെ തന്നെ ഏറ്റവും വലിയ രാജ്യമാണ് റഷ്യ. രണ്ടു ഭൂഖണ്ഡങ്ങളിലായി സ്ഥിതി ചെയ്യുന്ന രാജ്യമാണ് റഷ്യ. റഷ്യയുടെ ഭൂരിഭാഗം പ്രദേശങ്ങളും ഏഷ്യാ ഭൂഖണ്ഡത്തിലാണെങ്കിലും തലസ്ഥാനമായ മോസ്‌കോ സ്ഥിതിചെയ്യുന്നത് യൂറോപ്പിലാണ്. ഏഷ്യയും യൂറോപ്പും തമ്മില്‍ വേര്‍തിരിക്കുന്ന അതിര്‍ത്തി കുറുകേ കടന്നുപോകുന്ന ഒരേയൊരു രാജ്യവും റഷ്യയാണ്.

ഉത്തരാര്‍ദ്ധം- ദക്ഷിണാര്‍ദ്ധം

Utharartham
ഇക്വഡോറിലെ ഈ പാര്‍ക്ക് ഒരു രാജ്യാന്തര അതിര്‍ത്തിയല്ല. പക്ഷേ രണ്ട് അര്‍ദ്ധഗോളങ്ങളുടെ സംഗമസ്ഥാനമാണ്. ഈ പാര്‍ക്കില്‍ ‘പൂജ്യം’ ഡിഗ്രി അക്ഷാംശത്തില്‍ ഇത്തരാര്‍ദ്ധ ദക്ഷിണാര്‍ദ്ധങ്ങള്‍ ഒന്നുചേരുന്നു.