നാട്ടില്‍ കുടുംബത്തോടൊപ്പം ഓണമാഘോഷിച്ച് തിരിച്ചുപോകുന്ന പ്രവാസികളുടെ ടിക്കറ്റ് നിരക്ക് നാലിരട്ടിയായി വര്‍ദ്ധിപ്പിച്ച് വിമാനകമ്പനികള്‍

single-img
26 August 2015

immi

നാട്ടില്‍ കുടുംബത്തോടൊപ്പം ഓണമാഘോഷിച്ച് തിരിച്ചുപോകുന്ന പ്രവാസികളുടെ ടിക്കറ്റ് നിരക്ക് നാലിരട്ടിയായി വര്‍ദ്ധിപ്പിച്ച് വിമാനകമ്പനികള്‍. ഇപ്പോള്‍ ഓണ്‍ലൈനില്‍ ഗള്‍ഫിലേക്ക് ടിക്കറ്റ് കിട്ടാന്‍ 30,000 മുതല്‍ 40,000 രൂപവരെയാണ് നിരക്ക്. സാധാരണനിലയില്‍ ഗള്‍ഫ് മേഖലയിലേക്കുള്ള ടിക്കറ്റ് നിരക്ക് 8000 മുതല്‍ 10,000 രൂപ വരെയാണ് ഈടാക്കുന്നത്.

കുറച്ചു ദിവസമായി ഏറെ മലയാളികളുള്ള ദുബായ്, അബുദാബി, കുവൈറ്റ്, ഷാര്‍ജ, മസ്‌കറ്റ്, ദോഹ എന്നിവിടങ്ങളിലേക്ക് ഭൂരിഭാഗം ഫ്‌ളൈറ്റുകളിലും സീറ്റില്ലെന്നാണ് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നത്. അവസാന നിമിഷത്തില്‍ വിമാനത്താവളത്തിലെ കൗണ്ടറില്‍ അന്യായ നിരക്കില്‍ വില്‍ക്കാന്‍ നിശ്ചിത ശതമാനം ടിക്കറ്റ് റിസര്‍വ് ചെയ്യുന്ന കീഴ്‌വഴക്കമുണെ്ടന്നാണ് യാത്രക്കാര്‍ പറയുന്നത്.

അത്യാവശ്യമുള്ളവര്‍ പറയുന്ന തുക കൊടുത്താല്‍ ടിക്കറ്റ് കിട്ടും. ഇത് അര ലക്ഷം രൂപ വരെ ആകുമെന്നും അറിയുന്നു. സെപ്റ്റംബര്‍ 15 വരെ ടിക്കറ്റ് നിരക്കില്‍ ഇതാണ് സ്ഥിതി.