ഫോര്‍ട്ട് കൊച്ചിയിലെ ബോട്ട് ദുരന്തത്തിന് കാരണം സര്‍ക്കാരിന്റെയും കോര്‍പ്പറേഷന്റെയും കെടുകാര്യസ്ഥത: പ്രതിപക്ഷനേതാവ് വി എസ്

single-img
26 August 2015

Achuthanandan_jpg_1241752fഫോര്‍ട്ട് കൊച്ചിയിലെ ബോട്ട് ദുരന്തത്തിന് കാരണം സര്‍ക്കാരിന്റെയും കോര്‍പ്പറേഷന്റെയും കെടുകാര്യസ്ഥതയാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. 35 വര്‍ഷം പഴക്കമുള്ള ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. അപകടമേഖലയിലൂടെ യാത്ര ചെയ്യുന്നതിന് നിയന്ത്രണമോ സുരക്ഷാക്രമീകരണങ്ങളോ ഏര്‍പ്പെടുത്തിയിട്ടില്ല എന്നും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10ലക്ഷം രൂപ നഷ്‍ടപരിഹാരം നല്‍കണമെന്നും വി എസ് പ്രസ്‍താവനയില്‍ ആവശ്യപ്പെട്ടു.