സാനിയ മിർസയുടെ ഖേൽരത്‌ന പുരസ്‌കാരം കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു

single-img
26 August 2015

sania-mirza-india-flagബംഗളൂരു: ടെന്നിസ് താരം സാനിയ മിർസയ്ക്കു പ്രഖ്യാപിച്ചിരുന്ന ഖേൽരത്‌ന പുരസ്‌കാരം കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. 2012-ലെ ലണ്ടൻ പാരാലിംപിക്‌സിൽ വെള്ളി മെഡൽ ജേതാവായ തനിക്കും ഖേൽരത്‌ന പുരസ്‌കാരത്തിന്  അർഹതയുണ്ടെന്നും അതിനാൽ സാനിയയുടെ പുരസ്കാരം സ്റ്റേ ചെയ്യണമെന്നും വ്യക്തമാക്കി പാരാലിമ്പ്യൻ എച്ച്.എൻ.ഗിരിഷ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതിയുടെ തീരുമാനം. വിഷയത്തിൽ നിലപാട് അറിയിക്കാൻ കേന്ദ്ര കായികമന്ത്രാലയത്തോട് കോടതി നിർദേശിച്ചിട്ടുണ്ട്.