ഐസിസ് ഭീകരര്‍ കൊച്ചു കുട്ടികളേയും ക്രൂരത പഠിപ്പിക്കുന്നു; മൂന്ന് വയസുകാരന്‍ ഐസിസ് പതാകയുടെ മുന്നില്‍ നിന്ന് റ്റെഡി ബിയറിന്റെ കഴുത്തറുക്കുന്ന വീഡിയോ ഐസിസ് പുറത്ത് വിട്ടു

single-img
26 August 2015

isisബ്യൂറട്: ഐസിസ് ഭീകരര്‍ കൊച്ചു കുട്ടികളിലേക്കും തങ്ങളുടെ ക്രൂരത പടര്‍ത്തുന്നു. മൂന്ന് വയസുകാരന്‍ ഐസിസ് പതാകയുടെ മുന്നില്‍ നിന്ന് റ്റെഡി ബിയറിന്റെ കഴുത്തറുക്കുന്ന വീഡിയോ ഭീകര സംഘടന പുറത്ത് വിട്ടു.

ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ ധരിക്കുന്നത് പോലുള്ള കറുത്ത വസ്ത്രങ്ങളാണ് കുട്ടി ധരിച്ചിരിക്കുന്നത്. വാതില്‍ തുറന്ന് ഓടി എത്തുന്ന കുട്ടി റ്റെഡി ബിയറിന്റെ കഴുത്ത് കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് അറുക്കുന്ന വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.

ഐസിസ് പുറത്ത്‌വിട്ട വീഡിയോ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാകുന്നുണ്ട്. മുമ്പും കുട്ടികളുടെ ഹീന പ്രവര്‍ത്തികള്‍ ചെയ്യിപ്പിക്കുന്ന ചിത്രങ്ങള്‍ ഐസിസ് പുറത്ത് വിട്ടിട്ടുണ്ട്.

[mom_video type=”youtube” id=”nyzsjXB_ntM”]