ഗുജറാത്തില്‍ വ്യാപക അക്രമം; സമാധാനം പുലര്‍ത്തണമെന്ന് പ്രധാനമന്ത്രി; കേന്ദ്രസേനയെ വിന്യസിപ്പിച്ചു

single-img
26 August 2015

patel2അഹമ്മദാബാദ്: ഗുജറാത്തില്‍ കേന്ദ്രസേനയെ വിന്യസിപ്പിച്ചു. ഒ.ബി.സി സംവരണം ആവശ്യപ്പെട്ട് പട്ടേല്‍ സമുദായക്കാര്‍ നടത്തിയ പ്രതിഷേധങ്ങള്‍ വിവിധയിടങ്ങളില്‍ അക്രമത്തില്‍ കലാശിച്ചതിനെ തുടര്‍ന്ന് ഗുജറാത്തില്‍ സുരക്ഷ ശക്തമാക്കി. ഇതിനായി 5,000 കേന്ദ്രസൈനികരെ വിന്യസിച്ചു. അഹമ്മദാബാദിലെയും സൂറത്തിലെയും ഒന്‍പത് പൊലിസ് സ്റ്റേഷനുകളുടെ പരിധിയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. അഹമ്മദാബാദിലെ വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അതേ സമയം, തങ്ങളുടെ സമരം സമാധനപരമാണെന്ന് സമര നേതാവ് ഹര്‍ദീക് പറഞ്ഞു. തങ്ങളുടെത് അക്രമാസക്ത സമരരീതിയല്ല. അക്രമത്തിന് ആഹ്വാനം ചെയ്തിട്ടില്ലെന്നും ഹര്‍ദിക് വ്യക്തമാക്കി. സംസഥാനത്ത് സമാധാനം പുലര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് ആവശ്യപ്പെട്ടു. അക്രമസമരം ആര്‍ക്കും ഗുണം ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിനു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്.

പട്ടേല്‍ സമുദായത്തിന്റെ ആവശ്യങ്ങള്‍ അവഗണിച്ചാല്‍ ഗുജറാത്തില്‍ ഇനി താമര വിരിയില്ലെന്ന് ‘മഹാ ക്രാന്തി റാലി’യില്‍ ഹര്‍ദിക് പട്ടേല്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

[mom_video type=”youtube” id=”33ZLILyON20″]