ലോകത്തിലെ ഏറവും വലിയ ഹൃദയത്തിന്റെ ഭാരം 180കിലോ; പൊതുജനങ്ങൾക്കായി പ്രദര്‍ശനത്തിന് വെയ്ക്കുന്നു

single-img
26 August 2015

heart

image credits: bbc

വാഷിംഗ്ടൺ : ലോകത്തിലെ ഏറവും വലിയ ഹൃദയം കാണാന്‍ പൊതുജനങ്ങൾക്ക് അവസരമൊരുങ്ങുന്നു. ഇൗ വമ്പൻ ഹൃദയം നേരിൽകാണാൻ പൊതുജനങ്ങൾക്ക് അവസരമൊരുക്കുന്നത് ന്യൂഫൗണ്ട് ലാന്റിലെ റോയൽ ഒന്റാറിയോ മ്യൂസിയം അധികൃതരാണ്.

അടുത്തിടെ തീരത്തടിഞ്ഞ ചത്ത നീല തിമിംഗലത്തിൽ നിന്നും പുറത്തെടുത്തതാണ് ഈ ഹൃദയം. 180കിലോയാണ്  ഹൃദയത്തിന്റെ ഭാരം.  ലോലിപോപ്പ് എന്നാണ് ഈ വമ്പൻ ഹൃദയത്തിന് ശാസ്ത്രജ്ഞർ പേരിട്ടിരിക്കുന്നത്.

hertലോകത്തിലെ ഏറവും വലിയ ഹൃദയത്തിന്റെ ഭാരം 180കിലോ; പൊതുജനങ്ങൾക്കായി പ്രദര്‍ശനത്തിന് വെയ്ക്കുന്നു

നാലുപേർചേർന്ന സംഘമാണ്  ഹൃദയം വേ‌ർപെടുത്തിയെടുത്തത്.  ഇപ്പോൾ ഫോർമാലിനിൽ മുക്കിയെടുത്ത് പ്ലാസ്റ്റിക്ക് ആവരണത്തില്‍ തീർത്തു സൂക്ഷിച്ചിരിക്കുന്ന ഹൃദയം ഉടൻ പ്രദ‌ർശനത്തിന് വെയ്ക്കും. ഈ കൂറ്റൻ അവയവത്തെകുറിച്ച് കൂടുതൽ പഠിച്ചുവരുകയാണ് ശാസ്ത്രജ്ഞർ.