തീഹാര്‍ ജയിലിലെ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടി; രണ്ട് മരണം

single-img
26 August 2015

tihar-jailതീഹാര്‍ ജയിലിലെ ഏറ്റുമുട്ടലില്‍ രണ്ട് തടവുകാര്‍ കൊല്ലപ്പെട്ടു. 9 തടവുകാരെ രോഹിണി കോടതിയില്‍ ഹാജരാക്കിയ ശേഷം ജയിലിലേക്ക് കൊണ്ടു പോകും വഴി പൊലീസ് വാഹനത്തിനുള്ളില്‍ ഏറ്റുമുട്ടുകയായിരുന്നു. മരിച്ച തടവുകാരെ ജയില്‍ അധികൃതര്‍ തിരിച്ചറിഞ്ഞു. പരാസ് ഗോള്‍ഡി (30) പ്രദിപ് ബോല (32) എന്നിവരാണ് കൊല്ലപ്പെട്ടത്.

അക്രമത്തില്‍ 5 തടവുകാര്‍ക്ക് പരിക്കേറ്റു. ഇവരെ ഡല്‍ഹിയിലെ ഭഗവാന്‍ മഹാവീര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിച്ചു. ചൊവ്വാഴ്ച വൈകുന്നേരം 4.30 ന് ആയിരുന്നു സംഭവം. തടവുകാര്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിനും അക്രമത്തിനും കാരണമെന്ന് പൊലീസ് പറഞ്ഞു. പൊലീസ് വാഹനത്തില്‍ തടവുകാര്‍ ഏറ്റുമുട്ടിയതോടെ വാഹനം ഭഗവാന്‍ മഹാവീര്‍ ആശുപത്രിയിലേക്ക് വിടുകയായിരുന്നു.

സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ജോയിന്റ് കമ്മീഷ്ണര്‍ പറഞ്ഞു. കൊല്ലപ്പെട്ട രണ്ട് പേരും കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ടാണ് തീഹാര്‍ ജയില്‍ എത്തിയത്.