കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഉത്രാടത്തലേന്നും ശമ്പളമില്ല

single-img
26 August 2015

ksrtcകെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക്  ഉത്രാടത്തലേന്നും ശമ്പളമില്ല. ബോണസോ ഉത്സവ ബത്തയോ ജീവനക്കാര്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ല. കെഎസ്ആര്‍ടിസിയില്‍ നിന്നും വിരമിച്ച ജീവനക്കാരുടെ കാര്യത്തിലും സമാനമായ അവസ്ഥയാണ്.

രണ്ട് മാസമായി പെന്‍ഷനും മുടങ്ങിയിരിക്കുകയാണ്. വായപയെടുത്ത ശമ്പളം നല്‍കുമെന്ന സര്‍ക്കാര്‍ ശ്രമവും നടപ്പിലായില്ല. ശമ്പളം ലഭിക്കാതെ വന്നതോടെ ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം വിശദീകരണവുമായി ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്തെത്തി. പണം കഴിഞ്ഞ ദിവസം തന്നെ അനുവദിച്ചിരുന്നെന്നും ഇന്നു തന്നെ ശമ്പളം നല്‍കുമെന്നും തിരുവഞ്ചൂര്‍  പറഞ്ഞു.