വടക്കന്‍ സിറിയയില്‍ ഐസിസ് വീണ്ടും രാസായുധം പ്രയോഗിച്ചതായി റിപ്പോര്‍ട്ട്

single-img
26 August 2015

ISIS-militantsവാഷിംഗ്ടണ്‍: വടക്കന്‍ സിറിയയില്‍ ഐസിസ് വീണ്ടും രാസായുധം പ്രയോഗിച്ചതായി യുഎസ് ആരോഗ്യ സംഘടനയായ എംഎസ്എഫ് റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ പരിക്കേറ്റവരെ പരിശോധിച്ചതില്‍ നിന്നാണു രാസായുധപ്രയോഗം നടത്തിയതായി തെളിഞ്ഞത്.

കഴിഞ്ഞ വെള്ളിയാഴ്ച വടക്കന്‍ സിറിയയിലെ മരെയയിലാണ് ഐസിസ് ആക്രമണം നടത്തിയത്. ഐസിസിന്റെ മോട്ടോര്‍ ഷെല്‍ പ്രയോഗത്തില്‍ ആളുകള്‍ക്കു പൊള്ളലേല്‍ക്കുകയും ശ്വാസതടസം അനുഭവപ്പെടുകയും ചെയ്തിരുന്നു. ഐസിസ് സള്‍ഫര്‍ മസ്റ്റാര്‍ഡ് അടങ്ങിയ മോട്ടോര്‍ ഷെല്ലുകളാണു പ്രയോഗിച്ചതെന്ന് പറയപ്പെടുന്നു.

ഈ മാസമാദ്യം വടക്കന്‍ സിറിയയില്‍ കുര്‍ദുകള്‍ക്കെതിരേ ഐസിസ് രാസായുധം പ്രയോഗിച്ചതായി യുഎസ് സൈനിക വൃത്തങ്ങള്‍ അറിയിച്ചിരുന്നു.