സ്മാര്‍ട്ട്‌ഫോണിനെ 3ഡി സ്‌കാനറാക്കി മാറ്റാന്‍ സഹായിക്കുന്ന ആപ്പുമായി മൈക്രോസോഫ്റ്റ്; ഇന്ത്യക്കാരന്‍ ഉള്‍പ്പെട്ട സംഘമാണ് ആപ്പ് നിര്‍മ്മിച്ചത്

single-img
26 August 2015

3D-Scannസ്മാര്‍ട്ട്‌ഫോണിനെ 3ഡി സ്‌കാനറാക്കി മാറ്റാന്‍ സഹായിക്കുന്ന ആപ്പുമായി മൈക്രോസോഫ്റ്റ്. മൊബൈല്‍ ഫ്യൂഷന്‍ എന്നാണ് ആപ്പപിന്റെ പേര്. ആപ്പിന്റെ സഹായത്തോടെ സ്മാര്‍ട്ട്ഫോണില്‍ 3ഡി സ്‌കാനിങ്ങ് സുഗമമായി അതിവേഗം സാധ്യക്കുമെന്ന് മൈക്രോസോഫ്റ്റ് അവകാശപ്പെടുന്നു. സ്‌കാനിങ്ങിനായി അധിക ഹാര്‍ഡ് വെയറോ ഇന്റര്‍നെറ്റ് കണക്ഷനോ വേണ്ട.

3ഡി പ്രിന്റിങ്ങിന് സാധിക്കുന്ന തരത്തില്‍ ഹൈ ക്വാളിറ്റി സ്‌കാനിങ്ങ് ആപ്പ് വഴി സാധിക്കും. ഇന്ത്യക്കാരനടക്കമുള്ള മൈക്രോസോഫ്റ്റിലെ റിസര്‍ച്ച്‌ ടീം ആണ് ആപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറയിലൂടെയാണ് 3ഡി സ്‌കാനിങ്ങ് നടക്കുക.

മനുഷ്യനേത്രങ്ങളുടെ പ്രവര്‍ത്തനംപോലെ ഒന്നിലധികം ഇമേജുകള്‍ സാങ്കേതികവിദ്യയിലൂടെ സംയോജിപ്പിച്ചാണ് 3ഡി സ്‌കാനറുടെ പ്രവര്‍ത്തനമെന്ന മൈക്രോസോഫ്റ്റ് പറയുന്നു.