മതാടിസ്ഥാനത്തിലുള്ള സെന്‍സസ് വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു; 96 കോടി ഹിന്ദുക്കള്‍, 17 കോടി മുസ്ലിങ്ങള്‍, 2.78 കോടി ക്രിസ്ത്യാനികള്‍

single-img
26 August 2015

conversionsന്യൂഡല്‍ഹി: മതാടിസ്ഥാനത്തിലുള്ള സെന്‍സസ് വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു. 2011 ലെ സെന്‍സസ് പ്രകാരം രാജ്യത്തെ മൊത്തം ജനസംഖ്യ  121.09 ആണ്. രാജ്യത്ത് 96 കോടി ഹിന്ദുക്കളും 17 കോടി മുസ്ലിങ്ങളും 2.78 കോടി ക്രിസ്ത്യാനികളുമാണുള്ളത്. ശതമാനക്കണക്കില്‍ ഹിന്ദുക്കള്‍ 79.8 %, മുസ്‌ലിങ്ങള്‍ 14.2 %, ക്രിസ്ത്യാനികള്‍ 2.3 % എന്നിങ്ങനെയാണ് ജനസംഖ്യ.

2001 മുതല്‍ 2011 വരെയുള്ള കാലത്തിനിടയില്‍ ഹിന്ദുക്കളുടെ ജനസംഖ്യ 0.7% കുറഞ്ഞപ്പോള്‍ മുസ്‌ലിം ജനസംഖ്യ 0.8% വര്‍ധിച്ചു. ക്രൈസ്തവരുടേയും ജൈനമതക്കാരുടെയും ജനസംഖ്യയില്‍ ഇക്കാലയളവില്‍ കാര്യമായ ഏറ്റക്കുറച്ചിലുണ്ടായിട്ടില്ല. 2011 ലെ സെന്‍സസ് വരെയുള്ള പത്ത് വര്‍ഷത്തിനിടയില്‍ 17.7 ശതമാനമാണ് ആകെ ജനസംഖ്യയിലുണ്ടായിട്ടുള്ള വര്‍ധന. ഇതില്‍ ഹിന്ദുക്കളുടേത് 16.8, മുസ്‌ലിങ്ങളുടേത് 24.6, ക്രിസ്ത്യാനികളുടേത് 15.5, സിഖുകാര്‍ 8.4, ബുദ്ധമതക്കാര്‍ 6.1 ജൈനര്‍ 5.4 എന്നിങ്ങനെയാണ് ജനസംഖ്യവര്‍ധന ശതമാനക്കണക്ക്.

ഏറ്റവും കൂടുതൽ ഹിന്ദുക്കളും മുസ്ലിങ്ങളുമുള്ള സംസ്ഥാനം ഉത്തർപ്രദേശ് ആണ്. 15.93 കോടി ഹിന്ദുക്കളും 3.84 കോടി മുസ്ലിങ്ങളുമാണ് ഇവിടെയുള്ളത്. 8.97 കോടി പേരുമായി മഹാരാഷ്ട്രയും 8.60 കോടിയുമായി ബീഹാറും ഹിന്ദു ജനസംഖ്യയിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ പിടിച്ചു.

കണക്കെടുപ്പിന് ശേഷം നാല് വര്‍ഷം കഴിഞ്ഞാണ് വിവരങ്ങള്‍ പുറത്തുവിടുന്നത്. എന്നാല്‍ സെന്‍സസിലെ ജാതിവിവരങ്ങള്‍ ഇനിയും പുറത്തുവിട്ടിട്ടില്ല. ബിഹാര്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആര്‍.ജെ.ഡി, ജെ.ഡി.യു, എസ്.പി, ഡി.എം.കെ കക്ഷികള്‍ ജാതിതിരിച്ചുള്ള സെന്‍സെക്‌സ് റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടിരുന്നു.

രാജ്യത്തെ ജനസംഖ്യ
ഹിന്ദു : 96.63 കോടി (79.8%)
മുസ്ലിം : 17.22 കോടി (14.2 %)
ക്രിസ്ത്യൻ: 2.78 കോടി (2.3%)
സിക്ക് : 2.08 കോടി (1.7%)
ബുദ്ധമതം: 84 ലക്ഷം (0.7%)
ജെയിൻ : 45 ലക്ഷം (0.4%)
മറ്റ് മതങ്ങൾ: 79 ലക്ഷം (0.7%)
മതം രേഖപ്പെടുത്താത്തവർ: 29 ലക്ഷം (0.2%)

കേരളത്തിലെ ജനസംഖ്യ

മൊത്തം ജനസംഖ്യ 3,34,06,061
പുരുഷന്‍മാര്‍ 1,60,27,412
സ്ത്രീകള്‍ 1,73,78,649

ഹിന്ദുക്കള്‍

ആകെ 1,82,82,492
പുരുഷന്‍മാര്‍ 88,03,455
സ്ത്രീകള്‍ 94,79,037

മുസ്ലിങ്ങള്‍

ആകെ 88,73,472
പുരുഷന്‍മാര്‍ 41,76,255
സ്ത്രീകള്‍ 46,97,217

ക്രിസ്ത്യാനികള്‍

ആകെ 61,41,269
പുരുഷന്‍മാര്‍ 29,93,781
സ്ത്രീകള്‍ 31,47,488

സിഖുകാര്‍

ആകെ 3814
പുരുഷന്‍മാര്‍ 2173
സ്ത്രീകള്‍ 1641

ബുദ്ധമതക്കാര്‍

ആകെ 4752
പുരുഷന്‍മാര്‍ 2442
സ്ത്രീകള്‍ 2310

ജൈനമതക്കാര്‍

ആകെ 4489
പുരുഷന്‍മാര്‍ 2225
സ്ത്രീകള്‍ 2264

മറ്റു മതവിശ്വാസികള്‍

ആകെ 7618
പുരുഷന്‍മാര്‍ 4114
സ്ത്രീകള്‍ 3504

മതം വെളിപ്പെടുത്താത്തവര്‍

ആകെ 88,155
പുരുഷന്‍മാര്‍ 42,967
സ്ത്രീകള്‍ 45,188