സ്റ്റാര്‍ ഇന്ത്യയുടെ മുന്‍ സി.ഇ.ഒ പീറ്റര്‍ മുഖര്‍ജിയുടെ ഭാര്യ കൊലപാതക കേസില്‍ അറസ്റ്റില്‍

single-img
26 August 2015

indrani-mukherjiമുംബൈ: സ്റ്റാര്‍ ഇന്ത്യയുടെ മുന്‍ സി.ഇ.ഒ പീറ്റര്‍ മുഖര്‍ജിയുടെ ഭാര്യയെ കൊലപാതക കേസില്‍ പോലീസ് അറസ്റ്റ് ചെയ്തു. സ്വന്തം സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് ഇന്ദ്രാണി മുഖര്‍ജി പിടിയിലായത്.

2012 ലാണ് ഇന്ദ്രാണിയുടെ സഹോദരി ഷീന ബോറ കൊല്ലപ്പെട്ടത്. ഈ അടുത്ത ദിവസമാണ് ഷീനയുടെ മൃതദേഹ അവശിഷ്ടങ്ങള്‍ പോലീസ് കണ്ടെടുത്തത്. ഇന്ദ്രാണിയുടെ ഡ്രൈവറെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തെക്കുറിച്ച് പോലീസിന് വിവരം കിട്ടിയത്.

മുംബൈയില്‍ നിന്ന് 84 കിലോമീറ്റര്‍ അകലെ റായ്ഗഢില്‍ വനത്തിലാണ് മൃതദേഹം കുഴിച്ചിട്ടത്. താനാണ് കൊലനടത്താന്‍ ഇന്ദ്രാണിയെ സഹായിച്ചതെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു. മൃതദേഹം കുഴിച്ചിട്ട സ്ഥലവും ഇയാള്‍ കാട്ടിക്കൊടുത്തു. വസ്തുതര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് പോലീസ് പറയുന്നത്. ആഗസ്ത് 31 വരെ ഇന്ദ്രാണിയെ പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.