വെടിയേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പോലീസുകാരന്‍ മരിച്ചു

single-img
26 August 2015

2532_LuckyOliver-4685135-blog-firing_gunഇടുക്കി: വെടിയേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പോലീസുകാരന്‍ മരിച്ചു. ഇടുക്കി എ.ആര്‍ ക്യാമ്പിലെ സിവില്‍ ഓഫീസര്‍ കമ്പിളിക്കണ്ടം അഞ്ചാംമൈല്‍ മുക്കുടം സ്വദേശി ഭാസ്കരന്‍െറ മകന്‍ രാജേഷ് (30) ആണ് മരിച്ചത്. ചെങ്കുളം പവര്‍ഹൗസിലെ സുരക്ഷാ ഉദ്യോഗസ്ഥനായ ഇദ്ദേഹത്തെ രാത്രി 10.30നാണ് വെടിയേറ്റ നിലയില്‍ ആശുപത്രിയിലെത്തിച്ചത്. ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചതാവാമെന്ന് പെലീസ് അറിയിച്ചു.