വ്യാപം​ ഭോപ്പാലിലെ ആസ്ഥാനത്തു നിന്നും ഒൻപതു ലക്ഷത്തി തൊണ്ണൂറായിരം രൂപ കണ്ടെടുത്തു

single-img
25 August 2015

downloadവ്യാപം​ ഭോപ്പാലിലെ ആസ്ഥാനത്തു നിന്നും ഒൻപതു ലക്ഷത്തി തൊണ്ണൂറായിരം രൂപ കണ്ടെടുത്തു. വ്യാപം കേസിലെ പ്രതിയായ സി.കെ.മിശ്ര എന്ന ഉദ്യോഗസ്ഥനിന്റെ  മേശയിൽ നിന്നുമാണ്  പണം കണ്ടെടുത്തത്. കേസുമായി ബന്ധപ്പെട്ട് ഇയാൾ ഇപ്പോൾ തടവിൽ കഴിയുകയാണ്. മിശ്രയുടെ മുറിയിൽ നിന്നും ഫർണീച്ചറുകൾ മറ്റൊരിടത്തേയ്ക്ക് മാറ്റുന്നതിനിടെ ക്ളാസ് ഫോർ ജീനക്കാരാണ് ഇത്രയധികം പണം ഒരു മേശയിൽ നിന്നും കണ്ടെടുത്തത്. പണം കണ്ട് ജീവനക്കാർ സംഭവം ഉടൻതന്നെ പൊലീസിനെ അറിയിക്കുകയായിരുന്നു.