ചില്ലറയ്ക്ക് പകരം മിഠായി നല്‍കിയത് വേണ്ടെന്ന് പറഞ്ഞ വിദ്യാര്‍ത്ഥിനികളെ അസഭ്യം പറഞ്ഞ കടക്കാരനെതിരെ പോലീസ് കേസെടുത്തു

single-img
25 August 2015

coins

സാധനം വാങ്ങിയതിന്റെ ബാക്കി രൂപയ്ക്കു പകരം മിഠായി കൊടുത്തതു നിരസിച്ച വിദ്യാര്‍ഥിനികളെ കടയുടമ അസഭ്യം പറഞ്ഞതായി പരാതി. കറുകച്ചാല്‍ ബസ് സ്റ്റാന്‍ഡിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഗിഫ്റ്റ് സെന്ററില്‍നിന്നും സാധനങ്ങള്‍ വാങ്ങിയ പ്ലസ് ടു വിദ്യാര്‍ഥിനികളെയാണ് കടയുടമ അസഭ്യം പറഞ്ഞത്.

ഞായറാഴ്ച ഉച്ചയ്ക്ക് കൂട്ടുകാരികളായ മൂന്നു വിദ്യാര്‍ഥികള്‍ കടയില്‍നിന്നും 95 രൂപയുടെ സാധനങ്ങള്‍ വാങ്ങിയശേഷം 100 രൂപ കൊടുക്കുകയായിരുന്നു. ബാക്കി നല്‍കേണ്ട 5 രൂപയ്ക്ക് പകരം മിഠായിയാണ് കടക്കാരന്‍ നല്‍കിയത്. എന്നാല്‍ ഈ മിഠായി വേണെ്ടന്നും മറ്റൊരു ഭരണിയിലെ മിഠായി മതിയെന്നും വിദ്യാര്‍ഥിനികള്‍ ആവശ്യപ്പെട്ടപ്പോള്‍ ്കടക്കാരന്‍ അസയം പറയുകയായിരുന്നു.

വിദ്യാര്‍ത്ഥിനികള്‍ പോലീസില്‍ പരാതി നല്‍കുമെന്നു പറഞ്ഞപ്പോള്‍ പോലീസ് നിങ്ങളുടെ അച്ഛന്റെ ബന്ധുവാണോ എന്നു കടയുടമ ചോദിച്ചതായും വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. പുറത്തിറങ്ങിയ കുട്ടികള്‍ സ്റ്റാന്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനോട് പരാതിപ്പെട്ടതനുസരിച്ച് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

കുട്ടകളോട് മോശമായി പെരുമാറുന്നത് കണ്ട് ചോദ്യം ചെയ്തവരോടും കടയുടമ തട്ടിക്കയറിയതായി പറയുന്നു.
പെണ്‍കുട്ടികളുടെ പരാതിയില്‍ കടയുടമയ്‌ക്കെതിരെ കറുകച്ചാല്‍ പോലീസ് കേസെടുത്തു.