വായിക്കാന്‍ കഴിയാത്ത ഡോക്ടര്‍ കുറിപ്പടിക്ക് പിന്നാലെ രോഗിയുടെ പേരുള്ള മരുന്നും

single-img
25 August 2015

11903944_1060887163923952_3584266820216622757_n

ഡോക്ടര്‍മാരുടെ കുറിപ്പടിയെപ്പറ്റി പരാതി ഉയരാന്‍ തുടങ്ങിയിട്ട്കാലം ഒത്തിരിയായി. പല കുറിപ്പടികളും വെറും വരകള്‍ മാത്രമായിപ്പോകുന്നുവെന്നായിരുന്നു പരാതി. രോഗികള്‍ക്ക് കൂടി വായിക്കാന്‍ കഴിയുന്ന രീതിയില്‍ കുറിപ്പടിയെഴുതണമെന്ന് അധികൃതര്‍ വരെ ആവശ്യപ്പെട്ടെങ്കിലും ഡോക്ടര്‍മാര്‍ വഴങ്ങിയിട്ടില്ല.

ഇതിനിടയിലാണ് രോഗിയുടെ പേരുള്ള കുറിപ്പുമായി ഒരു ഡോക്ടര്‍ രംഗപ്രവേശം ചെയ്തിരിക്കുന്നത്. കണ്ണൂര് ജില്ലയിലെ ഇ.എസ്.ഐ ഡിസ്‌പെന്‍സറിയിലെ ഡോക്ടറുടെ പേരിലാണ് കുറിപ്പടി പുറത്തു വന്നിരിക്കുന്നത്. രോഗിയായ ദിനേശന്‍ എന്ന വ്യക്തിക്ക് എഴുതി നല്‍കിയ മരുന്നിന്റെ പേരും ദിനേശന്‍ എന്നുതന്നെയാണ്.

ഇനിയത് അബദ്ധം പറ്റിയാതാണെങ്കിലും അതല്ല മനഃപൂര്‍വ്വമാണെങ്കിലും കുറിപ്പടി സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി മാറിയിരിക്കുകയാണ്.