ബംഗളൂരു കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്നിലാക്കി ബി.ജെ.പി മുന്നേറുന്നു

single-img
25 August 2015

BJP

ബംഗളൂരു കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്ന ഭൂരിപക്ഷ വാര്‍ഡുകളിലും ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ മുന്നേറുന്നു. ആകെ 197 വാര്‍ഡുകളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 59 സ്ഥലത്ത് ബിജെപിയും 39 ഇടത്ത് കോണ്‍ഗ്രസുമാണ് മുന്നില്‍ നില്‍ക്കുന്നത്. ജനതാദള്‍ സെക്കുലര്‍ 10 സീറ്റിലും മറ്റുള്ളവര്‍ അഞ്ച് സീറ്റിലും മുന്നേറുന്നുണ്ട്.

നിലവില്‍ ബിജെപിയാണ് ബംഗളൂരു കോര്‍പ്പറേഷന്‍ ഭരിക്കുന്നത്. 2010ലെ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 116 സീറ്റും കോണ്‍ഗ്രസിന് 62 സീറ്റും ജനതാദള്‍ സെക്യുലറിന് 14 സീറ്റുകളുമാണ് ലഭിച്ചത്. കര്‍ണാടകയില്‍ ഭരണത്തില്‍ അന്ന് ബിജെപിയായിരുന്നു. അതേസമയം, തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കില്‌ളെന്ന എക്‌സിറ്റ് പോള്‍ ഫലത്തെ തുടര്‍ന്ന് ചെറുപാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാനുള്ള നീക്കം കോണ്‍ഗ്രസും ബി.ജെ.പിയും തുടങ്ങിക്കഴിഞ്ഞു.