ദില്ലിയിൽ സൂപ്പർ കാർ കത്തിനശിച്ചു. കത്തിയത് 2.7 കോടിയുടെ ലാംബോർഗിനി കാർ.

single-img
25 August 2015

lamborghini_650x400_51440408933ദക്ഷിണ ദില്ലിയിലെ ബദർപൂരിൽ കഴിഞ്ഞ ദിവസം സൂപ്പർ കാർ കത്തിനശിച്ചു. 2.7 കോടിയോളം വിലവരുന്ന ലാംബോർഗിനി ഗല്ലാർഡൊ എന്ന ആഡംബര സ്പോർസ് കാറാണ് കത്തിയത്. പിൻവശത്ത് എൻജിൻ ഘടിപ്പിച്ചിരിക്കുന്ന ഭാഗമാണ് കത്തിയത്. എന്നാൽ ആളപായം ഉണ്ടായിട്ടില്ല. കാർ സർവ്വീസ് കഴിഞ്ഞ് തിരികെ കൊണ്ട് വരുന്ന വേളയിലാണ് തീപിടിച്ചത്.

ചില പ്രത്യേഗ ഡ്രൈവിങ് അവസ്ഥകളിൽ ഉയർന്ന മർദ്ദത്താൽ സ്റ്റിയറിങ് അസ്സിസ്റ്റൻസ് ഹൈഡ്രോലിക്ക് സംവിധാനത്തിന് അടുത്തായുള്ള സ്റ്റിയറിങ് പൈപ്പുകളിൽ ലീക്ക് ഉണ്ടാവാം. ഓടുന്ന വേളയിൽ ലീക്ക് ഉണ്ടാവുന്നത് തീപിടുത്തത്തിന് കാരണമാവുകയും ചെയ്യുന്നു എന്നതാണ് ലാംബോർഗിനി കമ്പനി വിശദീകരണം നൽകിയത്.

ഇത്തരത്തിൽ വിലകൂടിയ സൂപ്പർ കാറുകൾ കത്തിനശിക്കുന്ന അനേകം സംഭവങ്ങൾ ഇതിനുമുൻപും ഉണ്ടായിട്ടുണ്ട്. പോർഷെ 911, ഫെറാറി 458 ഇറ്റാലിയ തുടങ്ങിയ വാഹനങ്ങളും കത്തിനശിച്ചിരുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി പോർഷെ, ഫെറാറി കമ്പനികൾ അവരുടെ കുറച്ച് വാഹനങ്ങളെ തിരിച്ച് വിളിച്ചിരുന്നു. ലാംബോർഗിനിയും 2012 നിർമ്മിതമായ 1500റോളം ഗല്ലാർഡൊ കാറുകൾ തിരികെ വിളിച്ചിരുന്നു.