ഒരു റാങ്ക് ഒരു പെൻഷൻ; ആഗസ്ത് 28 ന് പ്രഖ്യാപിച്ചേക്കും

single-img
25 August 2015

orop_2439112gന്യൂഡൽഹി: പാകിസ്ഥാനുമായുള്ള 1965-ലെ യുദ്ധത്തിന്റെ 50 മത്തെ വാർഷിക ദിനമായ ആഗസ്ത് 28ന് ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. ശക്തമായ പ്രതിക്ഷേധത്തിനൊടുവിലാണ് പദ്ധതി നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. പ്രതിരോധ മന്ത്രി മനോഹർ പരീക്കർ പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചർച്ചയിലാണ് പദ്ധതി നടത്താനുള്ള തീരുമാനമെടുത്തതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

 

ഒരേപദവിയിലുള്ളവർക്ക് ഒരേ പെൻഷൻ നൽകണമെന്നാവശ്യപ്പെട്ട് വിരമിച്ച കേണൽ പുഷ്പേന്ദർ സിംഗ്, ഹവീൽദാർ മേജർ സിംഗ്, ഹവീൽദാർ അശോക് ചൗഹാൻ എന്നിവർ നിരാഹാരസമരം നടത്തുകയാണ്. ഇതിൽ ആരോഗ്യനില വഷളായതിനെത്തുടർന്ന് കേണൽ പുഷ്പേന്ദ്ര സിംഗിനെ സൈനിക ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. മറ്റുള്ളവരുടെയും സ്ഥിതി മോശമായിക്കൊണ്ടിരിക്കുകയാണ്. ഈ സന്ദർഭത്തിലാണ് ആഗസ്ത് 28ന് കേന്ദ്രം പദ്ധതി പ്രഖ്യാപിക്കാൻ തയ്യാറായിരിക്കുന്നത്.