ആദിവാസി – തൊഴിലാളി കുടുംബങ്ങൾക്ക് ടെക്നോപാർക്ക് ‘പ്രതിധ്വനി’ സംഘം ഓണകിറ്റ് വിതരണം ചെയ്തു.

single-img
25 August 2015

 

unnamedടെക്നോപാർക്കിലെ ജീവനക്കാരുടെ സാമൂഹ്യ സാംസ്കാരിക സംഘടനയായ പ്രതിധ്വനി അബൂരിലെ 45 ആദിവാസി കുടുംബങ്ങൾക്കും ബ്രൈമൂരിലെ 22 തൊഴിലാളി കുടുംബങ്ങൾക്കും ഓണക്കിറ്റ് വിതരണം നടത്തി. ഓണകിറ്റ് വാങ്ങുന്നതിനായി ടെക്നോപാർക്ക് ജീവനക്കാരിൽ നിന്ന് പ്രതിധ്വനി ഫണ്ട് ശേഖരിക്കുകയായിരുന്നു.

. ഗ്രാമീണ വികസന സൊസൈറ്റിയുടെ സഹായത്തോടെയാണ് അർഹരായ കുടുംബങ്ങളെ പ്രതിധ്വനി കണ്ടെത്തിയത്. 840 രൂപ വിലയുള്ള ഓണകിറ്റിൽ 26 സാധനങ്ങൾ ഉണ്ടായിരുന്നു. പ്രതിധ്വനി പ്രസിഡന്റ് ശ്രീ ബിജുമോൻ, സെക്രട്ടറി രാജീവ് കൃഷ്ണൻ, റൂറൽ ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ശ്രീ ബാബു മറ്റ് പ്രതിധ്വനി അംഗങ്ങളും ചേർന്ന് കിറ്റ് വിതരണത്തിന് നേതൃത്വം നൽകി