ലാലേട്ടനെപ്പോലെ അഭിനയത്തെ സത്യസന്ധമായി സമീപിക്കാൻ ശ്രമിക്കും-ഫഹദ് ഫാസിൽ

single-img
25 August 2015

fahad-fazil-mohanlalമോഹൻലാലിനെപ്പോലെ അഭിനയത്തെ സത്യസന്ധമായി സമീപിക്കാൻ ശ്രമിക്കുമെന്ന് നടൻ ഫഹദ് ഫാസിൽ. ഒരു മലയാള സിനിമാ വാരികയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

 

ലാലേട്ടൻ എന്നും അതിശയിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്തിട്ടുള്ള വ്യക്തിയാണ്. ക്യാമറയ്ക്ക് പിന്നിൽ എന്നും അദ്ദേഹം കോൺസ്റ്റന്റ് ആണ്. എല്ലാവരോടും ഒരുപോലെ സംസാരിക്കുകയും ചിരിക്കുകയും ചെയ്യുന്ന സാധാരണ മനുഷ്യൻ. ക്യാമറയ്ക്ക് മുന്നിലെത്തിയാൽ അദ്ദേഹം തികച്ചും വ്യത്യസ്ഥനാവുന്നു. അതുകൊണ്ട് തന്നെ സിനിമയിൽ കാണുന്ന മോഹൻലാലിനെ ഒരിക്കലും അദ്ദേഹത്തിന്റെ യഥാർഥ ജീവിതവുമായി താരതമ്യപ്പെടുത്താൻ കഴിയില്ല എന്ന് ഫഹദ് പറയുന്നു.

‘ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ് കണ്ടതിനുശേഷമാണ് ഫഹദ് ഫാസിൽ മോഹൻലാലിന്റെ കടുത്ത ആരാധകനായ്ഇ മാറിയത്. മോഹൻലാലിന്റെ ഒരു സിനിമ റീമേക്ക് ചെയ്യണമെന്ന ആവശ്യവുമായി ഒരു സംവിധായകൻ ഫഹദിനെ സമീപിച്ചിരുന്നു. ലാലേട്ടന്റെ സിനിമകൾ അഭിനയിച്ച് ഫലിപ്പിക്കാൻ തനിക്ക് കഴിയില്ലെന്ന് ഫഹദ് തീർത്ത് പറയുകയായിരുന്നു.