മലയാളികളോട് വിശേഷങ്ങൾ  പങ്കുവയ്ക്കാൻ ജഗതി ശ്രീകുമാർ എത്തുന്നു.

single-img
25 August 2015

unnamedനീണ്ട ഇടവേളയ്ക്ക് ശേഷം ഓണത്തിന് മലയാളി പ്രേക്ഷകരെ കാണുകയും അവരോട് വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനുമായി മലയാളത്തിന്റെ അതുല്യ നടൻ ജഗതി ശ്രീകുമാർ എത്തുകയാണ്. തിരുവോണ നാളിൽ അമൃത ടി.വി സംപ്രേക്ഷണം ചെയ്യുന്ന ‘ചങ്ങാതിക്കൂട്ടം’ എന്ന പരിപാടിയിലൂടെയാണ് അദ്ദേഹം പ്രത്യക്ഷപ്പെടുന്നത്.

 

നെടുമുടി വേണു, എം.എം. ഹസൻ, പത്മജ രാധാകൃഷ്ണൻ, ഗിരിജ ചന്ദ്രൻ തുടങ്ങിയവരും ജഗതി ശ്രീകുമാറിനൊപ്പം ഓണനേരം പങ്കിടുന്നുണ്ട്. അദ്ദേഹത്തിന്റെ വീട്ടിൽ ഒന്നിക്കുന്ന ഈ സൗഹൃദക്കൂട്ടം തിരുവോണ ദിനം രാവിലെ 9.30ന് എല്ലാവരുടെയും സ്വീകരണ മുറിയിലെത്തും.