ഹിന്ദു യുവതിയോട് സംസാരിച്ച മുസ്‌ലിം യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് നഗ്നനാക്കി തെരുവില്‍ നടത്തിച്ച സംഭവത്തില്‍ 13 ബജറംഗ്ദള്‍ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു

single-img
25 August 2015

moral-policing_082515

ഹിന്ദു യുവതിയോട് സംസാരിച്ച മുസ്‌ലിം യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് നഗ്നനാക്കി തെരുവില്‍ നടത്തിച്ച സംഭവത്തില്‍ 13 ബജറംഗ്ദള്‍ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ മംഗളൂരുവില്‍ തിങ്കളാഴ്ച വൈകിട്ടാണ് പെണ്‍കുട്ടിയുമായി കാറില്‍ വന്ന യുവാവിനെ തടഞ്ഞശേഷം ഒരുകൂട്ടമാള്‍ക്കാര്‍ മര്‍ദ്ദിച്ചത്.

യുവാവിനെ മര്‍ദ്ദിച്ച ശേഷം സ്ഥലത്തെ ഇലക്ട്രിക് പോസ്റ്റില്‍ ആദ്യം പിടിച്ചുകെട്ടിയിടുകയും പിന്നീട് കെട്ടഴിച്ച് യുവാവിനെ നഗ്നനാക്കി തിരക്കുള്ള മാര്‍ക്കറ്റിലൂടെ നടത്തുകയായിരുന്നു. മര്‍ദ്ദിക്കുന്നവര്‍ തന്നെ ഇതിന്റെ ദൃശ്യങ്ങളും പകര്‍ത്തുണ്ടായിരുന്നു. ചിത്രങ്ങളും ദൃശ്യങ്ങളും വാട്ആപ്പിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. സംഭവം പ്രാദേശിക ചാനലുകള്‍ നല്കിയതോടെയാണ് പോലീസ് സ്ഥലത്തെത്തിയത്.

യുവാവും യുവതിയും ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരാണെന്നും യുവതി കടമായി ചോദിച്ച പണം നല്കുന്നതിനു എടിഎമ്മില്‍ നിന്നും പിന്‍വലിക്കാന്‍ യുവാവ് എത്തിയപ്പോഴായിരുന്നു മര്‍ദ്ദനമെന്നും പോലീസ് പറയുന്നു. യുവാവിനെ മര്‍ദ്ദിക്കുന്നതു തടയാന്‍ ശ്രമിച്ച യുവതിയെയും സംഘം കൈയേറ്റം ചെയ്തു.

2009ല്‍ മാംഗളൂരുവിലെ പബില്‍ യുവതിയെ ശ്രീരാമസേന പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവവും കോളിളക്കം സൃഷ്ടിച്ചിരുന്നു.