സ്വന്തമായി ചിത്രീകരിച്ച നീലച്ചിത്രം യുട്യൂബില്‍ വൈറലായില്‍; കമിതാക്കളെ പഞ്ചായത്ത് വിലക്കി

single-img
25 August 2015

youtubeആഗ്ര:  വീട്ടില്‍ ചിത്രീകരിച്ച നീലച്ചിത്രം യുട്യൂബില്‍ വൈറലായതിനെ തുടര്‍ന്ന്‌ കമിതാക്കളെ പഞ്ചായത്ത് വിലക്കി. ആഗ്രഹയിലെ നയീ കീ മണ്ഡിയില്‍ കഴിഞ്ഞയാഴ്‌ച നടന്ന യോഗത്തിലാണ്‌ പഞ്ചായത്ത്‌ തീരുമാനം. വിലക്ക്‌ വന്നതിനെ തുടര്‍ന്ന്‌ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട യുവാവ്‌ വീടുവിട്ടു. എന്നാല്‍, പാവപ്പെട്ട കുടുംബത്തിലെ അംഗമായ യുവതിക്ക്‌ വീട്‌ ഉപേക്ഷിച്ചുപോകാന്‍ 10 ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്‌.

ഇവര്‍ സമൂഹത്തിനും പഞ്ചായത്തിനും ചീത്തപ്പേരുണ്ടാക്കിയെന്ന്‌ വിലയിരുത്തിയ യോഗം ഇവരെ ഒറ്റപ്പെടുത്താനും തീരുമാനിക്കുകയായിരുന്നു. ഇരുവരെയും പരസ്യമായി വിമര്‍ശിച്ച യോഗം വീട്ടുകാര്‍ നടത്തിയ മാപ്പപേക്ഷയൊന്നും മുഖവിലക്കെടുത്തില്ല.

എന്നാല്‍, കമിതാക്കളല്ല വീഡിയോ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ്‌ ചെയ്‌തതെന്നാണ്‌ പോലീസിന്‌ വിവരം ലഭിച്ചു. യുവതിയുടെ മൂത്ത സഹോദരിയുടെ മുന്‍ കാമുകനാണ്‌ ഇതിനു പിന്നിലെന്ന്‌ ഇവര്‍ പോലീസിനെ അറിയിച്ചതായാണ്‌ വിവരം. എന്നാല്‍, പരാതി ലഭിക്കാതെ ഇതേക്കുറിച്ച്‌ അന്വേഷിക്കാനാവില്ലെന്ന നിലപാടിലാണ്‌ പോലീസ്‌.b