ദക്ഷിണ – ഉത്തര കൊറിയകള്‍ തമ്മിലുള്ള സംഘര്‍ഷമൊഴിവാക്കാന്‍ ധാരണ

single-img
25 August 2015

radioസിയോള്‍: ദക്ഷിണ – ഉത്തര കൊറിയകള്‍ തമ്മിലുള്ള സംഘര്‍ഷമൊഴിവാക്കാന്‍ ധാരണയായി. ഉത്തരകൊറിയ സമീപ കാലത്ത് നടത്തിയ സൈനികപര്യവേഷണത്തില്‍ ക്ഷമചോദിക്കണമെന്ന ദക്ഷിണ കൊറിയയുടെ ആവശ്യം അംഗീകരിച്ചു.

അതിര്‍ത്തിയില്‍ ഉത്തരകൊറിയന്‍ വിരുദ്ധസന്ദേശങ്ങള്‍ ലൗഡ് സ്പീക്കറുകളിലൂടെ പ്രചരിപ്പിക്കുന്നത് നിര്‍ത്താന്‍ സമ്മതിച്ചതായി ദക്ഷിണകൊറിയന്‍ ദേശീയ സുരക്ഷാ മേധാവി പ്രഖ്യാപിച്ചു.

അതിര്‍ത്തിയില്‍ കുഴിബോംബ് പൊട്ടി ദക്ഷിണകൊറിയന്‍ സൈനികര്‍ക്ക് പരിക്കേറ്റതില്‍ ഉത്തരകൊറിയ ക്ഷമ ചോദിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടുചെയ്തു. ഉത്തരകൊറിയയുടെ ഔദ്യോഗിക വാര്‍ത്താ എജന്‍സിയായ കൊറിയന്‍ സെന്‍ട്രല്‍ ന്യൂസും വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.