ഇന്ത്യ-പാകിസ്താന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ച ഉപേക്ഷിച്ചത് നിര്‍ഭാഗ്യകരമെന്ന് യു.എസ്

single-img
25 August 2015

kiberyവാഷിങ്ടണ്‍ : ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ച ഉപേക്ഷിച്ചത് നിര്‍ഭാഗ്യകരമെന്ന് യു.എസ്. ഇന്ത്യയും പാകിസ്താനും ചര്‍ച്ചകള്‍ പുനരാരംഭിക്കണം. ഈ വര്‍ഷാദ്യം ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ ഏറെ പ്രതീക്ഷാഭരമായിരുന്നുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്‍റ് വക്താവ് ജോണ്‍ കിര്‍ബി റഷ്യയില്‍ പറഞ്ഞു.

ഇരുരാജ്യങ്ങളും ചര്‍ച്ചയിലൂടെ പ്രശ്‌നപരിഹാരം കാണണെന്നാണ് യു.എസ് ആഗ്രഹിക്കുന്നത്. ഇന്ത്യ പാക് തര്‍ക്കത്തിനിടയാക്കുന്ന സംഭവങ്ങള്‍ നിര്‍ണായകമാണെന്ന് മനസ്സിലാക്കുന്നു.

ആഗോളതലത്തില്‍ തീവ്രവാദത്തെ പ്രതിരോധിക്കുന്നതില്‍ യു.എസ് നിര്‍ണായകപങ്കുവഹിക്കും. മറ്റ് രാജ്യങ്ങളും അവരവരുടെ പങ്ക് നിര്‍വഹിക്കുമെന്നാണ് യു.എസിന്റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.