മുന്‍ ബിജെപി എംപിയായ ഗുജറാത്തി നടനെ ഇന്ത്യയുടെ ഓസ്‌കാര്‍ ജൂറി അംഗമാകുമെന്ന് റിപ്പോര്‍ട്ട്

single-img
25 August 2015

naresh-kanodia610ന്യൂഡല്‍ഹി: മുന്‍ ബിജെപി എംപിയും ഗുജറാത്തി നടനുമായ നരേഷ് കനോദിയ ഇന്ത്യയുടെ ഓസ്‌കാര്‍ ജൂറി അംഗമാകുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി തീരുമാനിക്കുന്ന ജൂറി കമ്മിറ്റിയില്‍ അംഗമാകാന്‍ ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എഫ്എഫ്‌ഐ) കനോദിയയെ സമീപിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. 2002-2005 കാലത്ത് ഗുജറാത്തിലെ കര്‍ജന്‍ മണ്ഡലത്തില്‍ നിന്നുള്ള എംപിയായിരുന്നു കനോദിയ.

പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഗജേന്ദ്ര ചൗഹാനെ നിയമിച്ചതിനെ തുടര്‍ന്നുള്ള വിവാദങ്ങള്‍ കത്തിനില്‍ക്കെയാണ് ബിജെപി നേതാവിനെ ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി  ജൂറിയാക്കാന്‍ നീക്കം നടക്കുന്നത്. ജൂറിയാകാന്‍ തന്നെ ക്ഷണിച്ചത് ബിജെപി നേതാവായതിനാലോ പ്രധാനമന്ത്രി മോദിയോടുള്ള അടുപ്പം മൂലമോ അല്ലെന്നും തനിയ്ക്കതിനുള്ള യോഗ്യത ഉള്ളതിനാലാണെന്നും കനോദിയ പറഞ്ഞു.