ഓണാഘോഷിക്കാന്‍ ഫയര്‍ഫോഴ്സ് വാഹനം; ആറ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

single-img
25 August 2015

downloadതിരുവനന്തപുരം: അടൂര്‍ ഐ.എച്ച്.ആര്‍.ഡി എന്‍ജിനീയറിങ് കോളജിലെ ഓണാഘോഷത്തിന് ഫയര്‍ഫോഴ്സ് വാഹനം ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് ആറ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. സ്റ്റേഷന്‍ ഓഫിസര്‍ ടി. ഗോപകുമാര്‍, ലീഡിങ് ഫയര്‍മാന്‍മാരായ ബി. യേശുദാസന്‍, പി.ടി. ദിലീപ്, എസ്. സോമരാജന്‍, എന്‍. രാജേഷ്, കെ.ശ്യാംകുമാര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. കമാന്‍ഡന്‍റ് ജനറല്‍ ഡോ. ജേക്കബ് തോമസ് നടപടി എടുത്തത്.

സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായെന്ന് കോട്ടയം അസിസ്റ്റന്‍റ് ഡിവിഷനല്‍ ഓഫിസര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സ്വകാര്യ ആഘോഷങ്ങള്‍ക്ക് ഫയര്‍ എന്‍ജിന്‍ വിട്ടുകൊടുക്കാന്‍ ചട്ടമില്ല. വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ട പ്രകാരം ഘോഷയാത്രയുടെ സംരക്ഷണത്തിനാണ് ഫയര്‍ എന്‍ജിന്‍ കൊടുത്തതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

ഇതിനായി 7000 രൂപ വിദ്യാര്‍ഥികള്‍ അടച്ചതായും പറയുന്നു. എന്നാല്‍,  പരിശോധനയില്‍ ഇതിനെ സാധൂകരിക്കുന്ന വിവരങ്ങള്‍ നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്കായില്ല. രഹസ്യാന്വേഷണ വിഭാഗം സി.ഐയുടെ നേതൃത്വത്തിലുള്ള തെളിവെടുപ്പിലും സമാന കണ്ടെത്തലാണുണ്ടായത്.