ആന്ധ്രയില്‍ ലോറി ട്രെയിനിലിടിച്ച് ആറ്‌ മരണം;മരിച്ചവരിൽ കര്‍ണാടക എം.എല്‍.എയും

single-img
24 August 2015

downloadആന്ധ്രപ്രദേശിൽ ലെവൽക്രോസ് കടക്കുന്നതിനിടെ ട്രക്കിൽ ട്രെയിനിടിച്ച് കർണാടകയിൽ നിന്നുള്ള എം.എൽ.എ ഉൾപ്പെടെ ആറു പേർ മരിച്ചു. ദേവദുർഗ് മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയായ വെങ്കിടേഷ് നായക് ആണ് മരിച്ചത്. ഇരുപത് പേർക്ക് പരിക്കേറ്റു.ഗ്രാനൈറ്റുമായി പോയ ലോറി റെയില്‍വേ ഗേറ്റ് തകര്‍ത്ത് ട്രെയിനിന്റെ എച്ച് 1 കോച്ചിലിടിക്കുകയായിരുന്നു. ഈ കോച്ചിലെ അഞ്ച് യാത്രക്കാരും ലോറി ഡ്രൈവറുമാണ് മരിച്ചത്. അപകടത്തെത്തുടര്‍ന്ന് ട്രെയിനിന്റെ നാലു ബോഗികള്‍ പാളം തെറ്റി.

 

 

ഇന്ന്‌ രാവിലെ ബംഗളൂരു-നാന്ദെദ്‌ എക്‌സ്പ്രസാണ്‌ അപകടത്തില്‍പ്പെട്ടത്‌. അപകടത്തെ തുടർന്ന് ബംഗളൂരു- ഗുണ്ടകൽ റൂട്ടിലെ ട്രെയിൻ ഗതാഗം തടസപ്പെട്ടു. റെയിൽവേ ഉദ്യോഗസ്ഥരും പൊലീസും രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി. പുതിയതായി നിര്‍മിച്ച റെയില്‍വേ ഗേറ്റ് ലോറി ഡ്രൈവര്‍ ശ്രദ്ധിക്കാത്തതാണ് അപകടകാരണമെന്ന് പോലീസ് അറിയിച്ചു. അപകടസ്ഥലത്തെ ഹെല്‍പ് ലൈന്‍ നമ്പറുകള്‍: 09701374062,09493548005,09448090399,00873763945549
ബെംഗളൂരു ഹെല്‍പ് ലൈന്‍ നമ്പറുകള്‍: 08022354108,0731666751, 08022156553