മുലായത്തിന്റെ വിവവാദ പ്രസ്താവനയ്‌ക്കെതിരെ ഗിരിരാജ് സിങ്

single-img
24 August 2015

FotorCreated-1

നാല് പേര്‍ക്ക് ഒരുമിച്ച് ബലാത്സംഗം ചെയ്യാന്‍ സാധിക്കില്ലെന്ന വിവാദ പ്രസ്താവന നടത്തിയ മുലായം സിങ് യാദവിമനാട് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിങിന്റെ ചോദ്യവും വിവാദമായി. ഇക്കാര്യത്തില്‍ മുന്‍ പരിചയം വല്ലതുമുണ്ടോയെന്നായിരുന്നു അദ്ദേഹം മുലായത്തോട് ചോദിച്ചത്.

മുലായം സിങ് വിശ്വസിക്കുന്നത് കൂട്ടബലാത്സംഗം നടക്കില്ലെന്നാണ്. അദ്ദേഹം ഇത്രയും പ്രായമായെങ്കിലും ചോദിക്കാതിരിക്കാന്‍ നിര്‍വാഹമില്ലാത്തതിനാല്‍ ഒരു എകാര്യം ചോദിക്കുകയാണ്. നിങ്ങള്‍ക്ക് ബലാത്സംഗത്തില്‍ മുന്‍ പരിചയം വല്ലതുമുണ്ടോ? ഞായറാഴ്ച തന്റെ ലോക്‌സഭാ മണ്ഡലമായ നവാദയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കവേ ഗിരിരാജ് സിങ് ചോദിച്ചു.

ഒരാള്‍ ബലാത്സംഗക്കേസില്‍ ഉള്‍പ്പെട്ടാല്‍ നാലുപേരെക്കൂടി അറസ്റ്റ് ചെയ്യുന്ന സ്ഥിതിയാണ് ഇന്ന് നിലവിലുളളതെന്നും എന്നാല്‍ അത്രയുംപേര്‍ക്ക് ഒരുമിച്ച് ബലാത്സംഗം ചെയ്യാന്‍ സാധിക്കില്ലെന്നായിരുന്നു മുലയത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവന. ബലാത്സംഗം ആണ്‍കുട്ടികളുടെ കുസൃതികളാണ് എന്ന തരത്തിലുള്ള പ്രസ്താവന നടത്തി നേരത്തെയും മുലായം വിവാദത്തിലായിരുന്നു.