ഓണാഘോഷത്തിന് ഫയര്‍ഫോഴ്‌സ് വാഹന ഉപയോഗം: ആറ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു

single-img
24 August 2015

downloadഅടൂര്‍ ഐ.എച്ച്.ആര്‍.ഡി എഞ്ചിനിയിറിംഗ്‌കോളേജില്‍ ഓണാഘോഷത്തിന് ഫയര്‍ഫോഴ്‌സ് വാഹനം ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് ആറ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തുകൊണ്ട് ഫയര്‍ഫോഴ്‌സ് ഡി ജി പി ഉത്തരവിട്ടു. സംഭവത്തെക്കുറിച്ച് കോട്ടയം ഡിവിഷണല്‍ ഓഫീസര്‍ എന്‍.വി.ജോണ്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി. ഫയര്‍ഫോഴ്‌സ് വാഹനം ദുരുപയോഗം ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തി