കെയ്‌ലി എന്ന പത്തുവയസ്സുകാരി; ബീച്ചില്‍ കളിച്ചുകൊണ്ടിരുന്നതിനിടയില്‍ ആക്രമിച്ച സ്രാവില്‍ നിന്നും സ്രാവിന്റെ മാരകമായ കടിയേറ്റിട്ടും തന്റെ കൂട്ടുകാരിയായ ആറുവയസ്സുകാരിയെ രക്ഷിച്ച മിടുക്കി

single-img
24 August 2015

SHARK-2

ബീച്ചില്‍ കളിച്ചുകൊണ്ടിരുന്നതിനിടയില്‍ ആക്രമിച്ച സ്രാവില്‍ നിന്നും മാരകമായ കടിയേറ്റിട്ടും തന്റെ കൂട്ടുകാരിയായ ആറുവയസ്സുകാരിയെ രക്ഷിച്ച കെയ്‌ലി ഷാര്‍മാക്ക് ഇന്ന് സോഷ്യല്‍ മീഡിയയിലെ താരമാണ്. അമേരിക്കയിലെ ഫ്‌ളോറിഡ കടല്‍ത്തീരത്ത് വെച്ചാണ് പത്തുവയസ്സുകാരിയായ കെയ്‌ലി ഷാര്‍മാക്കാണ് സ്രാവിന്റെ ആക്രമണത്തിനിടയിലും കൂട്ടുകാരിയായ ആറു വയസുകാരിയെ രക്ഷിച്ചത്.

രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ സ്രാവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ് കാലിന് 90 സ്റ്റിച്ചുകളുമായി കെയ്‌ലി ആശുപത്രിയില്‍ ചികിത്സയിലാണ്. ബീച്ചില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികളെ കടലില്‍ നിന്നുമെത്തിയ മൂന്നടി നീളമുള്ള സ്രാവ് ആക്രമിക്കുകയായിരുന്നു. സ്രാവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ കെയ്‌ലി ഈ സമയം കടലിലായിരുന്ന കുട്ടിയെ നീന്തിച്ചെന്ന് രക്ഷിക്കുകയായിരുന്നു.

ധീരമായ രക്ഷാപ്രവര്‍ത്തനം നടത്തിയ കെയ്‌ലിയുടെ പരിക്ക് ഗുരുതരമല്ലെന്നും കുട്ടി സുഖം പ്രാപിച്ചു വരികയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ഈ പ്രവൃത്തിയില്‍ തന്റെ മകളെയോര്‍ത്ത് താന്‍ ഏറെ അഭിമാനിക്കുന്നതായി അഗ്‌നിശമന സേനാംഗം കൂടിയായ കെയ്‌ലിയുടെ പിതാവ് ഡേവ് അറിയിച്ചു.