സ്ത്രീ-പുരുഷ ലൈംഗിക അവയവങ്ങളുമായി കുഞ്ഞ് ജനിച്ചു; അര്‍ധനാരീശ്വരന്റെ പുനരവതാരമെന്ന് ജനങ്ങള്‍

single-img
24 August 2015

baby1സ്ത്രീ-പുരുഷ ലൈംഗിക അവയവങ്ങളുമായി ജനിച്ച കുഞ്ഞിനെ അര്‍ധനാരീശ്വരന്റെ പുനരവതാരമായി വിശ്വസിച്ച് ജനങ്ങള്‍ ആരാധിക്കുന്നു. ബീഹാറിലെ നവദയിലെ പക്രബരന്‍വ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ ചികിത്സയിലുള്ള കുഞ്ഞിനെയാണ് ശിവന്റെ അവതാരമായ അര്‍ധനാരീശ്വരന്റെ പുനരവതാരമായി കരുതി ശിവഭക്തരായ ജനങ്ങള്‍ ആശുപത്രിയിലേക്ക് എത്തുന്നത്.

നവദയിലെ ചറ്റാര്‍പുര്‍ ഗ്രാമവാസിയായ ജാനിദേവിയുടെ കുഞ്ഞാണ് ജനിതക വൈകല്യത്തോടെ ജനിച്ചത്. ഇനിയും നിര്‍വചിക്കാന്‍ സാധിച്ചിട്ടില്ലാത്ത ജനിത തകറാറാണ് ഈ കുട്ടിയുടേതെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. സദര്‍ ആശുപത്രിലാണ് ജാനിദേവി കുഞ്ഞിന് ജന്മം നല്‍കിയത്. എന്നാല്‍ കുഞ്ഞിന്റെ ലൈംഗികാവയവത്തിന്റെ സ്ഥാനത്ത് സ്ത്രീയുടെയും പുരുഷന്റെയും ലൈംഗികാവയങ്ങള്‍ ഒരുപോലെ കണ്ട മാതാപിതാക്കള്‍ ആകെ പരിഭ്രാന്തരാകുകയായിരുന്നു.

സദര്‍ ആശുപത്രിയില്‍ നിന്ന് പിന്നീട് പക്രിബരന്‍ വാ ആശുപത്രിയിലേക്ക് കുഞ്ഞിനെ മാറ്റുകയായിരുന്നു. എന്നാല്‍ ഇവിടെ എത്തിയതോടെ കഥയാകെ മാറിമറിയുകയായിരുന്നു. ചുരുട്ടിപ്പിടിച്ച കൈകള്‍ ഉയര്‍ത്തി ഭഗവാന്‍ ശിവന്‍ തങ്ങളെ അനുഗ്രഹിക്കുകയാണെന്ന വിശ്വാസത്തില്‍ ജനങ്ങളെല്ലാം കുഞ്ഞിന്‍ മുന്നില്‍ തലകുന്‍പിട്ട് വണങ്ങുകയാണ്.