‘സിനിമകളെ നിരോധിച്ച് നമുക്ക് പ്രാര്‍ത്ഥന സംഘങ്ങള്‍ രൂപികരിക്കാം’ ഡിജിപിയെ പരിഹസിച്ച് മുരളി ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്

single-img
24 August 2015

murali-gopiപ്രേമം സിനിമയെ വിമര്‍ശിച്ചവര്‍ക്കെതിരെ പരിഹാസവുമായി നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയുടെ  ഫേസ്ബുക്ക് പോസ്റ്റ്. നമുക്ക് സിനിമകളെ നിരോധിക്കാം പകരം പ്രാര്‍ത്ഥന സംഘങ്ങള്‍ തുടങ്ങാമെന്നാണ് മുരളി ഗോപിയുടെ പരിഹാസം. നേരത്തെ ഡിജിപി സെന്‍കുമാര്‍ ക്യാംപസുകളില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് കാരണം പ്രേമം സിനിമയാണെന്നും, ന്യുജനറേഷന്‍ സിനിമകള്‍ കടുത്ത സ്ത്രീവിരുദ്ധതയാണ് പടര്‍ത്തുന്നതെന്നും അഭിപ്രായപ്പെട്ടിരുന്നു.

റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ഗാന്ധി കണ്ടവരെല്ലാം ഗാന്ധിസത്തില്‍ അലിഞ്ഞു, പാഷന്‍ ഓഫ് ദ ക്രൈസ്റ്റ് കണ്ടവരെല്ലാം കടുത്ത ക്രൈസ്തവരായി മാറി. അതെപോലെ കൊപ്പോളയുടെ ഗോഡ്ഫാദര്‍ കണ്ടവരെല്ലാം ക്രിമിനല്‍ സംഘങ്ങളായി. പ്രേമവും അതുപൊലെ യുവാക്കളെ വഴിതെറ്റിക്കുന്നതാണെന്നും, അതിനാല്‍ സിനിമകളെ നിരോധിച്ച് നമുക്ക് പ്രാര്‍ത്ഥന സംഘങ്ങള്‍ രൂപികരിക്കാം. അതുവഴി ലോകയുദ്ധങ്ങളില്ലാത്ത, ബലാത്സംഗമില്ലാത്ത, അക്രമങ്ങളും വെട്ടിപ്പുമില്ലാത്ത ലോകം സൃഷ്ടിക്കാമെന്നും മുരളിഗോപി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.