ഓഹരി വിപണി തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി; രൂപയുടെ മൂല്യം ഇടിഞ്ഞു

single-img
24 August 2015

SEnsex-downമുംബൈ: ഓഹരി വിപണിയില്‍ വന്‍ ഇടിവ്. സെന്‍സെക്സ് 883 പോയന്‍റ് താഴ്ന്ന് 26482 ആയി. നിഫ്റ്റി 244 പോയന്‍റ് താഴ്ന്നു 8055ലുമത്തെി. ഇതോടെ രൂപയുടെ മൂല്യത്തിലും ഇടിവുണ്ടായി. ഡോളറിനെതിരെ രൂപയുടെ മൂല്യം 66.23രൂപയായി. ആഗോള വിപണിയിലുണ്ടായ തകര്‍ച്ചയാണ് ഇന്ത്യന്‍ ഓഹരി വിപണിയേയും ബാധിച്ചത്.

ആഗോള വിപണിയില്‍ അടുത്തിടെ നേരിട്ട തിരിച്ചടികള്‍ മറികടക്കാന്‍ ചൈന സ്വന്തം നാണയത്തിന്‍െറ വിനിമയ മൂല്യം കുറച്ചതാണ് വിപണിയെ പ്രതിസന്ധിയിലാക്കിയത്.  ഡോളറുമായി മൂന്നു വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് ഇതോടെ യുവാന്‍ വീഴുകയായിരുന്നു.

അമേരിക്ക കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായ ചൈനയുടെ പുതിയ നീക്കം ആഗോള വിപണിയില്‍ വന്‍ ആഘാതം സൃഷ്ടിച്ചു. ചൈനീസ് കയറ്റുമതിയെ കൂടുതലായി ആശ്രയിക്കുന്ന യൂറോപ്യന്‍ ഓഹരികളില്‍ വന്‍ ഇടിവുണ്ടായി. അതേസമയം, ചൈന മൂല്യം കുറച്ചതോടെ അമേരിക്കന്‍ ഡോളര്‍ ശക്തിപ്പെട്ടു.