ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ചയില്‍ നിന്ന് പാകിസ്ഥാന്‍ പിന്മാറി

single-img
23 August 2015

India-Pakistan_tal_2520615g (1)ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മിലുള്ള ചര്‍ച്ചയില്‍നിന്നു പാക്കിസ്ഥാന്‍ പിന്‍മാറി. ചര്‍ച്ചയ്‌ക്ക്‌ ഇന്ത്യ നിശ്‌ചയിച്ച ഉപാധികള്‍ സ്വീകാര്യമല്ലെന്നു പ്രഖ്യാപിച്ചാണ്‌ പിന്മാറ്റം. ഭീകരവാദം മാത്രം ചര്‍ച്ച ചെയ്താല്‍ മതിയെന്ന ഇന്ത്യയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്നും കശ്മീരും പ്രധാന വിഷയമാക്കണമെന്നും പാകിസ്ഥാന്‍ അറിയിച്ചു. വിഘടനവാദികളുമായി ചര്‍ച്ച നടത്താന്‍ അനുവദിക്കാത്തതിലും പാകിസ്ഥാന്‍ പ്രതിഷേധം അറിയിച്ചു. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ അജിത്‌ ദോവലുമായുള്ള ചര്‍ച്ചയ്‌ക്കായി പാക്‌ സുരക്ഷാ ഉപദേഷ്‌ടാവ്‌ സര്‍താജ്‌ അസീസ്‌ ഇന്ന്‌ ഡല്‍ഹിയില്‍ എത്താനിരിക്കെ ഇന്നലെ രാത്രിയോടെയാണു പാകിസ്‌താന്‍ തീരുമാനം അറിയിച്ചത്‌.