ദില്ലി മെട്രോ ട്രെയിനില്‍ മദ്യപിച്ച് പാമ്പായ പൊലീസുകാരന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു

single-img
23 August 2015

delhi-policeദില്ലി: ദില്ലി മെട്രോ ട്രെയിനില്‍ മദ്യപിച്ച് ലക്കുകെട്ട പൊലീസുകാരന്‍ കാട്ടിക്കൂട്ടിയ വിക്രിയകളുടെ വീഡിയോ തരംഗമാകുന്നു. കാലുകള്‍ നിലത്തുറയ്ക്കാതെ ആടുന്നതും വീഴുന്നതും ഒടുവില്‍ യാത്രക്കാള്‍ പൊലീസുകാരനെ പിടിച്ചെഴുനേല്‍പ്പിയ്ക്കുന്നതുമൊക്കെയാണ് വീഡിയോയില്‍ ഉള്ളത്.  ഒട്ടേറെപ്പേര്‍ വീഡിയോ ഷെയര്‍ ചെയ്തു. അതേ സമയം ഈ പൊലീസുകാരന്റെ പേരോ മറ്റ് വിവരങ്ങളോ ലഭ്യമല്ല.

മറ്റുള്ള യാത്രക്കാര്‍ക്ക് ശല്യമാകുമെന്നതിനാല്‍ മദ്യപിച്ച ആളുകളെ ഡല്‍ഹി മെട്രോയില്‍ സാധാരണ കയറ്റാറില്ല. മദ്യവുമായി യാത്ര ചെയ്യാനും അനുവദിക്കില്ല. ഇതിനിടെയാണ് നിയമസംരക്ഷകനായ പൊലീസുകാരന്‍ തന്നെ മദ്യപിച്ച് യാത്ര ചെയ്യുന്ന ദൃശ്യം പുറത്തായിരിക്കുന്നത്.

[mom_video type=”youtube” id=”x23TpCXIAYM”]