അടൂരിലും സി.ഇ.ടി മോഡൽ ഓണാഘോഷം

single-img
23 August 2015

downloadഅടൂർ ഐ.എച്ച്.ആർ.ഡി എഞ്ചിനിയിറിംഗ് കോളേജിൽ ഓണാഘോഷത്തിന് ഫയർ ഫോഴ്സ് വാഹനം ഉപയോഗിച്ചത്  വിവാദമാകുന്നു.വെള്ളിയാഴ്ചയാണ് നിയമപാലകരെ കാവല്‍ നിര്‍ത്തി  ആഘോഷങ്ങള്‍ അരങ്ങേറിയത്.ഫയർഫോഴ്സ് വാഹനം കൂടാതെ ജെ.സി.ബി,​ ട്രാക്ടർ,​ ചെകുത്താൻ എന്ന് പേരെഴുതിയ ലോറി,​ വാടകയ്ക്ക് എടുത്ത കെ.എസ്.ആർ.ടി.സി ബസ്,​ക്രെയിൻ,​ തുറന്ന ജീപ്പ്  തുടങ്ങിയവയും  ആഘോഷത്തിന് മാറ്റു കൂട്ടി. ട്രാക്ടര്‍, ജീപ്പ് എന്നിവയ്ക്ക് മുകളില്‍ പെണ്‍കുട്ടികളും ആര്‍പ്പു വിളികളും കൈയ്യടികളുമായിട്ടാണ് റോഡിലൂടെ കടന്നു പോയത്. ഈ സമയം മോട്ടോര്‍ വാഹന വകുപ്പ്,പോലീസ്, ഫയര്‍ഫോഴ്‌സ് എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥര്‍ കാഴ്ചക്കാരായി നിന്ന് ഘോഷയാത്രയ്ക്ക് വഴിയൊരുക്കിക്കൊടുക്കുകയായിരുന്നു.പതിനായിരം രൂപാ ട്രഷറിയില്‍ കെട്ടി വച്ചിട്ടാണ് ഫയര്‍ എന്‍ജിന്‍ കാമ്പസ്സിന് മുന്‍പിലേക്ക് എത്തിച്ചത്. സൈറണ്‍ മുഴക്കിയാണ് ഫയര്‍ എന്‍ജിന്‍ ഘോഷയാത്രയില്‍ ഓടിച്ചത്.