കണ്ണൂരിൽ പൂഴാതി പഞ്ചായത്തിൽ തെരുവ് നായകളെ സയനൈഡ് കുത്തിവച്ച് കൊന്നൊടുക്കി

single-img
23 August 2015

street-dogs2കണ്ണൂരിൽ പൂഴാതി പഞ്ചായത്തിൽ തെരുവ് നായകളെ സയനൈഡ് കുത്തിവച്ച് കൊന്നൊടുക്കി.തെരുവ് നായകളുടെ ശല്യം കൂടുന്നതായി പരാതി ലഭിച്ചതിനെ തുടർന്നാണ് പട്ടികളെ കൊന്നൊടുക്കാൻ പഞ്ചായത്ത് അധികൃതർ തീരുമാനിച്ചത്. തുടർന്ന് പട്ടിപിടുത്തക്കാരെ കൊണ്ടുവന്ന് നായകളെ പിടികൂടിയ ശേഷം കൊന്നൊടുക്കുകയായിരുന്നു.നാലു ദിവസത്തിനിടെ ഇത്തരത്തിൽ നാൽപതോളം പട്ടികളെയാണ് സയനൈഡ് കുത്തിവച്ച് കൊന്നത്. എന്നാൽ മൃഗസ്നേഹികൾ പ്രതിഷേധവുമായി രംഗത്ത് എത്തിയതോടെ പട്ടികളെ കൊല്ലുന്നത് നിറുത്തി വയ്ക്കാൻ പഞ്ചായത്ത് നിർബന്ധിതരായി.