ദേശീയപാതയില്‍ കോടിക്കണക്കിനു രൂപയുടെ കറന്‍സി നോട്ടുമായി കണ്ടെയ്‌നര്‍ കുളത്തിലേക്കു മറിഞ്ഞു; മണിക്കൂറുകള്‍ക്കകം ഇരുചെവിയറിയാതെ പൊലീസ് നോട്ടുകള്‍ ലക്ഷ്യ സ്ഥാനത്തെത്തിച്ചു

single-img
23 August 2015

Indian Rupee Symbol smallനാഗര്‍കോവില്‍: കോടിക്കണക്കിനു രൂപയുടെ കറന്‍സി നോട്ടുകളുമായി കുളത്തിലേക്കു മറിഞ്ഞ കണ്ടെയ്‌നര്‍ ഇരുചെവിയറിയാതെ പൊലീസ് നീക്കി. നാഗര്‍കോവില്‍– തിരുനെല്‍വേലി ദേശീയപാതയില്‍ തേരേക്കാല്‍പുതൂരിനു സമീപമാണു സംഭവം. തോക്കേന്തിയ അര്‍ധസൈനിക വിഭാഗത്തിന്റെ സാന്നിധ്യത്തിലാണ് കണ്ടെയ്‌നര്‍ കരയ്ക്കു കയറ്റിയത്.

പിന്നീട് ഇന്നലെ രാവിലെ ആറു മണിയോടെ തിരുവനന്തപുരത്തു നിന്ന് എത്തിച്ച മൂന്നു മിനി കണ്ടെയ്‌നര്‍ ലോറികളിലേക്ക് നോട്ടുകള്‍ കയറ്റിയ ശേഷം പൊലീസ് സംരക്ഷണത്തോടെ തിരുവനന്തപുരത്തു റിസര്‍വ് ബാങ്കിലേക്ക് കൊണ്ടുപോയി.

മൈസൂര്‍ റിസര്‍വ് ബാങ്കില്‍ നിന്നു തിരുവനന്തപുരം റിസര്‍വ് ബാങ്കിലേക്കു കറന്‍സിനോട്ടുകളുമായി വരികയായിരുന്ന രണ്ടു കണ്ടെയ്‌നര്‍ ലോറികളില്‍ ഒരെണ്ണം കുളത്തിലേക്കു മറിയുകയായിരുന്നു. പരുക്കുകളോടെ രക്ഷപ്പെട്ട ഡ്രൈവറെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്ഥലത്തെത്തിയ അര്‍ധസൈനികവിഭാഗത്തിന്റെ സം രക്ഷണയില്‍ രാത്രി ഒരു മണിയോടെ കുളത്തില്‍ നിന്നും കണ്ടെയ്‌നര്‍ പുറത്തെടുക്കുകയായിരുന്നു.