ആസിഫലിയുടെ അച്ഛനായി ബിജു മേനോന്‍ എത്തുന്നു

single-img
23 August 2015

Asif-Ali-Biju-Menonബിജു മേനോന്‍ ആസിഫലിയുടെ അച്ഛനായി എത്തുന്നു. നര്‍മ്മപ്രാധാന്യമുള്ള ചിത്രം ഒരുക്കുന്നത് ഷൈജു ഖാലിദിന്റെ സഹോദരന്‍ റഹ്മാമാനാണ്. പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള ഓഗസ്റ്റ് സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്. നവീന്‍ ഭാസ്‌കറാണ് രചന.

പ്രധാനമായും പൃഥ്വിരാജ് ചിത്രങ്ങള്‍ നിര്‍മ്മിക്കുന്ന ഓഗസ്റ്റ് സിനിമാസ് പൃഥ്വിരാജ്,സന്തോഷ് ശിവന്‍,ഷാജി നടേശന്‍ എന്നിവരുടെ ഉടമസ്ഥതതയിലുള്ള ബാനറാണ്. മമ്മൂട്ടി നായകനായ കടല്‍ കടന്ന് ഒരു മാത്തുക്കുട്ടിയാണ് ഓഗസ്റ്റ് ഇതിന് മുമ്പ് നിര്‍മ്മിച്ച പൃഥ്വിരാജ് ഇല്ലാത്ത ചിത്രം.