രാജ്യത്ത് സവാളക്ക് തീവില; മുംബൈയില്‍ 700 കിലോ സവാള മോഷണം പോയി

single-img
23 August 2015

onionമുംബൈ: രാജ്യത്ത് സവാളയുടെ വില കുതിക്കുന്നതിനിടെ മുംബൈയില്‍ 700 കിലോ സവാള മോഷണം പോയി. നഗരത്തിലെ സിയോണ്‍ പ്രദേശത്തെ ഹോള്‍സെയില്‍ കടയിലാണ് മോഷണം നടന്നത്. ശനിയാഴ്ച രാവിലെ കടതുറന്നപ്പോള്‍ 14 ചാക്ക് സവാള കാണാനില്ലായിരുന്നുവെന്ന് കടയുടമ പറഞ്ഞു. വഡല ട്രക്ക് ടെര്‍മിനല്‍ പോലീസ് അന്വേഷണം തുടങ്ങി.

സവാള മോഷണവുമായി ബന്ധപ്പെട്ട് കേസ് രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. രാജ്യത്ത് 80 കിലോ വരെയാണ് സവാളയുടെ വിപണി വില.