പുകയില ഉപയോഗം; ലോകത്ത് പ്രതിവര്‍ഷം ശരാശരി രണ്ടരലക്ഷം പേര്‍ മരിക്കുന്നു; അതില്‍ നാലില്‍ മൂന്ന്‍ പേര്‍ ഇന്ത്യക്കാര്‍

single-img
23 August 2015

Tobaccoലണ്ടന്‍: ലോകത്ത് പ്രതിവര്‍ഷം പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗത്താല്‍ മരണപ്പെടുന്നവരില്‍ നാലില്‍ മൂന്നും ഇന്ത്യക്കാരാണെന്ന് പഠന റിപ്പോര്‍ട്ട്. പ്രതിവര്‍ഷം ശരാശരി രണ്ടരലക്ഷം പേര്‍ ലോകത്തില്‍ മരണപ്പെടുന്നു. അതില്‍ 74 ശതമാനം മരണങ്ങളും ഇന്ത്യയില്‍ നടക്കുന്നു.  ഇന്ത്യ കഴിഞ്ഞാല്‍ ബംഗ്ലാദേശിലാണ് കൂടുതല്‍ മരണം.

5 ശതമാനമാണ് ബംഗ്ലാദേശിലെ മരണനിരക്ക്. പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗത്താല്‍ ആരോഗ്യപ്രശ്‌നം അനുഭവിക്കുന്നവരില്‍ 85 ശതമാനവും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലാണ്. ബിഎംസി മെഡിസിന്‍ ജേണലില്‍ പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ലോകത്തെ 115 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ 113 രാജ്യങ്ങളിലും പുകയില മരണങ്ങള്‍ നടക്കുന്നതായി പഠനത്തില്‍ പറയുന്നു. 2010ല്‍ പുകയില ഉല്‍പ്പന്നങ്ങളുടെ(പുകയില്ലാത്ത) ഉപയോഗം മൂലം 62,283 പേര്‍ അര്‍ബുദം ബാധിച്ചും 204,309 പേര്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ മൂലവും മരിച്ചു.

എന്നാല്‍ പഠനത്തിലുള്ള മരണസംഖ്യ കുറവാണെന്നും യഥാര്‍ത്ഥക്കണക്ക് ഇതിലുമധികമായിരിക്കുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ആരോഗ്യവിദഗ്ധന്‍ പറഞ്ഞു. ഭാവി പഠനങ്ങളില്‍ ഇത് കൂടുതല്‍ വ്യക്തമാകും. പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനായി ആഗോളതലത്തില്‍ കൂട്ടായ ശ്രമങ്ങള്‍ നടത്തണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.