ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലില്‍ മൂന്നു തീവ്രവാദികള്‍ കൊല്ലപ്പെട്ടു

single-img
23 August 2015

M_Id_345656_India_borderശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. വടക്കന്‍ കശ്മീരില കുപ്‌വാര ജില്ലയിലെ ഹന്ദ്‌വാരയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. വെടിവെയ്പില്‍ ഒരു ജവാന് പരിക്കേറ്റു. ശനിയാഴ്ച തുടങ്ങിയ ഏറ്റുമുട്ടല്‍ രാത്രി മുഴുവന്‍ നീണ്ടു.

തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് 21 രാഷ്ട്രീയ റൈഫിള്‍സ് ടീമും പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിനിടെ അവര്‍ക്ക് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് തീവ്രവാദികള്‍ക്ക് നേരെ സൈന്യം തിരിച്ചുവെടിവച്ചതിലാണ് മൂന്നു പേര്‍ കൊല്ലപ്പെട്ടത്. തിരച്ചില്‍ പുരോഗമിക്കുകയാണ്